ഒന്നിലധികം കൃഷി ഒരേ സ്ഥലത്ത് ഒരുമിച്ച് നടത്തുന്ന സമ്പ്രദായം അറിയപ്പെടുന്നത്?
Aസമ്മിശ്ര കൃഷി
Bസംയോജിത കൃഷി
Cവിശാലകൃഷി
Dഉപജീവന കൃഷി
Answer:
A. സമ്മിശ്ര കൃഷി
Read Explanation:
സമ്മിശ്ര കൃഷി
- ഒന്നിലധികം കൃഷി ഒരേ സ്ഥലത്ത് ഒരുമിച്ച് നടത്തുന്നത്-സമ്മിശ്ര കൃഷി (Mixed Farming)
സംയോജിത കൃഷി( Integrated farming)
- ഒന്നിലധികം കൃഷി ഒരേസമയം നടത്തുകയും ഒന്നും മറ്റൊന്നിനോട് ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്ന രീതിയാണ് സംയോജിത കൃഷി (Integrated Farming)
- കൃഷിയോടൊപ്പം കന്നുകാലി വളർത്തൽ,കോഴിവളർത്തൽ എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള കൃഷി രീതി.
വിശാലകൃഷി
- കൂടുതൽ സ്ഥലത്ത് കുറഞ മുതൽ മുടക്കിൽ കൃഷി ചെയ്യുന്ന രീതി -വിശാലകൃഷി /വിപുലായ കൃഷി (Extensive farming)
- യന്ത്രങ്ങളുടെ വ്യാപകമായ ഉപയോഗം മൂലം മെക്കാനിക്കൽ കൃഷി എന്നും അറിയപ്പെടുന്നു.
- വലിയ ഫാമുകളിൽ നടത്തുന്ന വ്യാപക കൃഷി രീതി- വിപുലമായ കൃഷി
ഉപജീവന കൃഷി
- കർഷകനും കുടുംബവും തങ്ങൾക്കോ പ്രാദേശിക വിപണിയിലേക്കോ വേണ്ടി വിളകൾ ഉത്പാദിപ്പിക്കുന്നത് ഉപജീവന കൃഷി എന്നറിയപ്പെടുന്നു.