Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ് എന്ന് അഭിപ്രായപ്പെട്ടതാര് ?

Aബ്രൂണർ

Bപിയാഷെ

Cനോം ചോംസ്‌കി

Dതോൺഡൈക്

Answer:

A. ബ്രൂണർ

Read Explanation:

വൈജ്ഞാനിക വികാസം - ബ്രൂണർ

  • ബ്രൂണറുടെ അഭിപ്രായത്തിൽ ഒരാളുടെ ചിന്താഗതി രൂപപ്പെടുന്നത് പക്വനം, പരിശീലനം, അനുഭവങ്ങൾ എന്നിവയിലൂടെയാണ്.
  • ബ്രൂണർ വികസന ഘട്ടങ്ങളെ വിവരിക്കുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആശയങ്ങൾ രൂപവത്കരിക്കാനും, എങ്ങനെ വൈജ്ഞാനിക ഘടന കെട്ടിപ്പടുക്കാനും, വ്യക്തി ഉപയോഗിക്കുന്ന അനുഭവങ്ങളുടെ സ്വഭാവത്തെ ആധാരമാക്കിയുമാണ്.
  • ആശയ രൂപീകരണം നടക്കുന്നത് 3 ഘട്ടങ്ങളിലൂടെയാണന്ന് ബ്രൂണർ അഭിപ്രായപ്പെടുന്നു.
    1. പ്രവർത്തന ഘട്ടം (Enactive Stage)
    2. ബിംബനഘട്ടം (Iconic Stage)
    3. പ്രതിരൂപാത്മകഘട്ടം (Symbolic Stage)

Related Questions:

പഠനത്തിനായുള്ള വിലയിരുത്തലുമായി (Assessment for learning) ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. പഠനത്തെ സഹായിക്കുന്ന പ്രവർത്തനങ്ങളാണിത്
  2. കുട്ടി എന്തു പഠിച്ചു എന്നതിനാണ് ഇതിൻെറ ഊന്നൽ
  3. പഠനത്തിൽ ഉൾച്ചേർന്ന തുടർച്ചയായ പ്രക്രിയയാണിത്
  4. ഗുണാത്മകമായ വിലയിരുത്തലാണ് ഇതിലൂടെ നടക്കുന്നത്
    ഒരു ഉദ്ദീപനത്തോട് കാര്യക്ഷമമായും ഏറ്റവും വേഗത്തിലും പ്രതികരിക്കാനുള്ള കഴിവിനെ എന്തു വിളിക്കുന്നു ?
    കോൾബെർഗിന്റെ ധാർമ്മിക യുക്തിയുടെ തലങ്ങളിൽ പരമ്പരാഗത ധാർമ്മികതയുടെ തലത്തിൽ ഉൾപ്പെടുന്ന വിഭാഗം ഏത് ?
    ശിശു വികസനത്തിലെ സാമൂഹിക വികാസം ഉൾപ്പെടുത്തി ഓരോ വികാസഘട്ടത്തിലും വിജയകരമായ വികാസം പൂർത്തിയാക്കിയാലേ അടുത്തഘട്ടത്തിലെ വികാസം സാധ്യമാകൂ എന്ന് അഭിപ്രായപ്പെട്ട മനശാസ്ത്രജ്ഞൻ ആര് ?
    'Emotion' എന്ന പദം രൂപം കൊണ്ടത് ഏത് പദത്തിൽ നിന്നുമാണ് ?