Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ പ്രവൃത്തി, ബാഹ്യമായ സമ്മാനങ്ങളാലോ, നേട്ടങ്ങളാലോ അംഗീകാരങ്ങളാലോ പ്രേരിതമാകുമ്പോൾ അതിനെ ........................... എന്നു പറയുന്നു.

Aനൈസർഗികാഭിപ്രേരണ

Bആന്തരികാഭിപ്രേരണ

Cബാഹ്യാഭിപ്രേരണ

Dകൃത്രിമാഭിപ്രേരണ

Answer:

C. ബാഹ്യാഭിപ്രേരണ

Read Explanation:

  • അഭിപ്രേരണ രണ്ടു വിധത്തിൽ സംഭവിക്കുന്നു.
    1. ആന്തരികാഭിപ്രേരണ (Intrinsic motivation) 
    2. ബാഹ്യാഭിപ്രേരണ (Extrinsic motivation) 

ആന്തരികാഭിപ്രരണ

  • ബാഹ്യമായ പ്രേരണകൂടാതെ ഉള്ളിൽ നിന്നും സ്വയം ഉണ്ടാകുന്ന അഭിപ്രേരണ ആന്തരികാഭിപ്രേരണ
  • പ്രകൃതിദത്തമായ അഭിപ്രേരണ എന്ന പേരിലും ആന്തരികാഭിപ്രേരണ അറിയപ്പെടുന്നു.
  • ഒരു വ്യക്തിയിൽ സ്വാഭാവികമായുള്ള ആകാംക്ഷയേയും പ്രേരണയേയും ആശ്രയിച്ചിരിക്കുന്ന അഭിപ്രേരണ ആന്തരികാഭിപ്രേരണ
  • ആന്തരികാഭിപ്രേരണയ്ക്ക് അടിസ്ഥാനം - നൈസർഗിക വാസന

ബാഹ്യാഭിപ്രേരണ

  • ഒരാളുടെ പ്രവൃത്തി, ബാഹ്യമായ സമ്മാനങ്ങളാലോ, നേട്ടങ്ങളാലോ അംഗീകാരങ്ങളാലോ പ്രേരിതമാകുമ്പോൾ അതിനെ ബാഹ്യാഭിപ്രേരണ എന്നു പറയുന്നു.
  • ബാഹ്യ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന പ്രേരണയാണ് - ബാഹ്യാഭിപ്രേരണ

Related Questions:

സിന്തറ്റിക് സ്ട്രക്ചർ ആരുടെ പുസ്തകമാണ് ?
ഫലത്തെ കുറിച്ചുള്ള അറിവ് കുട്ടികൾക്ക് നൽകി കൊണ്ടിരുന്നാൽ കുട്ടികൾ യത്നിച്ചു തുടരെത്തുടരെ വിജയം വരിക്കുന്നതിന് സഹായകമാവുമെന്ന ആശയത്തിന്റെ സാങ്കേതിക പദം ?
തുടർച്ചയായി ഒരു പ്രവർത്തനത്തിൽ തന്നെ ഏകാഗ്രമായി ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നതിനെ വുഡ്വർത്ത് വിശേഷിപ്പിച്ചത്?
"മിക്കപ്പോഴും കൂട്ടത്തിൽ നിന്ന് പിൻവാങ്ങി ഒറ്റപ്പെട്ട കളി പ്രവർത്തനങ്ങളിൽ ഏർപ്പെടുക'. എന്തിന്റെ ലക്ഷണമായേക്കാം ?
An English word 'Motivation' is originated from a Latin word 'Movere'. Movere means 1. Tension 2. Drive 3. Motion 4. Motivation