App Logo

No.1 PSC Learning App

1M+ Downloads
ഒരു ഈർപ്പരഹിതമായ ടെസ്റ്റ്ട്യൂബിൽ അൽപ്പം പൊട്ടാസ്യം പെർമാംഗനേറ്റ് തരികൾ ഇടുക. ടെസ്റ്റ്ട്യൂബ് ചൂടാക്കുക. ഒരു എരിയുന്ന ചന്ദനത്തിരി ടെസ്റ്റ്ട്യൂബിന്റെ വായ്ഭാഗത്ത് കൊണ്ടുവരുക. ചന്ദനത്തിരി ആളിക്കത്താൻ കാരണം എന്താണ്?

Aപൊട്ടാസ്യം പെർമാംഗനേറ്റ് വിഘടിച്ച് ഹൈഡ്രജൻ പുറത്തുവരുന്നു

Bപൊട്ടാസ്യം പെർമാംഗനേറ്റ് വിഘടിച്ച് കാർബൺ ഡൈ ഓക്സൈഡ് പുറത്തുവരുന്നു

Cപൊട്ടാസ്യം പെർമാംഗനേറ്റ് വിഘടിച്ച് ഓക്സിജൻ പുറത്തുവരുന്നു

Dപൊട്ടാസ്യം പെർമാംഗനേറ്റ് വിഘടിച്ച് നൈട്രജൻ പുറത്തുവരുന്നു

Answer:

C. പൊട്ടാസ്യം പെർമാംഗനേറ്റ് വിഘടിച്ച് ഓക്സിജൻ പുറത്തുവരുന്നു

Read Explanation:

  • പൊട്ടാസ്യം പെർമാംഗനേറ്റ് വിഘടിച്ച് ഓക്‌സിജൻ പുറത്തു വരുന്നതു കൊണ്ടാണ് ചന്ദനത്തിരി ആളിക്കത്തുന്നത്

  • പൊട്ടാസ്യം പെർമാംഗനേറ്റ് + താപം → പൊട്ടാസ്യം മാംഗനേറ്റ് + മാംഗനീസ് ഡൈ ഓക്സൈഡ് + ഓക്സിജൻ


Related Questions:

ലോഹ വസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എങ്ങനെയാണ്?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതാണ് രാസ മാറ്റത്തിലേക്ക് നയിക്കാത്തത് ?
സസ്യങ്ങൾ നിർമ്മിക്കുന്ന ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിക്കുന്നത്?
ഊർജ്ജം ആഗിരണം ചെയ്ത് നടക്കുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
താപമോചക പ്രവർത്തനങ്ങൾക്ക് ഒരു ഉദാഹരണം താഴെ പറയുന്നവയിൽ ഏതാണ്?