Challenger App

No.1 PSC Learning App

1M+ Downloads
"ഒരു കേന്ദ്രീകൃത ദ്രവത്തിൽ പ്രയോഗിക്കാവുന്ന മർദ്ദം, എല്ലാ ദിശയിലേക്കും ഒരേ അളവിൽ വ്യാപിക്കും". ഈ പ്രസ്താവന ഏതു നിയമം ആണ് ?

Aആർക്കമിഡീസ് നിയമം

Bബർണോളിസ് സിദ്ധാന്തം

Cപാസ്കൽ നിയമം

Dദ്രവ തുടർച്ചാ നിയമം

Answer:

C. പാസ്കൽ നിയമം

Read Explanation:

പാസ്ക്ല്‍ നിയമം

  • പാസ്ക്ല്‍ നിയമം ആവിഷ്കരിച്ചത് : ബ്ലെയ്സ് പാസ്കൽ

  • "ഒരു സംവൃതവ്യൂഹത്തില്‍ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മര്‍ദ്ദം ദ്രാവകത്തിന്‍റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും" ഇതാണ് പാസ്ക്കല്‍ നിയമം. 

  • മർദ്ദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്ന് പ്രസ്താവിക്കുന്ന നിയമം - പാസ്കൽ നിയമം

  • നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിലെ ഒരേ ഉയരത്തിലുള്ള എല്ലാ ബിന്ദുക്കളിലും ഒരേ മർദ്ദം ആയിരിക്കും എന്ന് പ്രസ്താവിക്കുന്ന നിയമം - പാസ്കൽ നിയമം

പാസ്ക്ല്‍ നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ

  • ഹൈഡ്രോളിക് പ്രസ്

  • ഹൈഡ്രോളിക് ജാക്ക്

  • ഹൈഡ്രോളിക് ബ്രേക്ക്

  • എക്സ്കവേറ്റർ



Related Questions:

പ്രകാശം അതിൻ്റെ ഘടക വർണങ്ങളായി കൂടിച്ചേരുമ്പോൾ കിട്ടുന്ന നിറം?
സൂക്ഷ്മങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം ഏത് ?
ഒരു PN ജംഗ്ഷൻ ഡയോഡ് റിവേഴ്സ് ബയസ്സിൽ (reverse bias) ആയിരിക്കുമ്പോൾ, ഡിപ്ലീഷൻ റീജിയണിന്റെ വീതിക്ക് എന്ത് സംഭവിക്കുന്നു
ഒരു ധ്രുവീകാരി (Polarizer) ഉപയോഗിക്കാത്ത ഒരു ഉപകരണം താഴെ പറയുന്നവയിൽ ഏതാണ്?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു. ഈ നിറങ്ങൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്

2. പ്രാഥമിക വർണ്ണങ്ങൾ ചേർത്ത് ദ്വീതീയ വർണ്ണങ്ങളായ മഞ്ഞ, സിയാൻ, മജന്ത എന്നിവ നിർമ്മിക്കാം 

3.ഏതെങ്കിലും ഒരു ദ്വീതീയ വർണ്ണത്തോട് അതിൽ പെടാത്ത ഒരു പ്രാഥമികവർണ്ണം ചേർത്താൽ ധവളവർണ്ണം ലഭിക്കും.