Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ഷേത്രത്തിൽ പള്ളിയുണർത്തൽ ചടങ്ങ് മുതൽ നട അടയ്ക്കുന്നത് വരെയുള്ള ചടങ്ങുകളിൽ ഉപയോഗിക്കുന്ന വാദ്യം ഏത് ?

Aശംഖ്

Bചെണ്ട

Cഇലത്താളം

Dമൃദംഗം

Answer:

A. ശംഖ്

Read Explanation:

  • ഹിന്ദുമതത്തിലും ബുദ്ധമതത്തിലും മതപരമായ പ്രാധാന്യമുള്ളതും വിവിധ ചടങ്ങുകൾക്ക് ഉപയോഗിക്കപ്പെടുന്നതുമായ ഒരു തരം കക്കയാണ് ശംഖ്.
  • ഹിന്ദുമതവിശ്വാസമനുസരിച്ച് വിഷ്ണുവിന്റെ മുദ്രയാണ് ശംഖ്.സമ്പത്തിന്റെ ദേവതയും വിഷ്ണുവിന്റെ പത്നിയുമായ ലക്ഷ്മിയുടെ വാസസ്ഥലമായും ഇത് കരുതപ്പെടുന്നു.
  • ഒരു ക്ഷേത്രത്തിൽ പള്ളിയുണർത്തൽ ചടങ്ങ് മുതൽ നട അടയ്ക്കുന്നത് വരെയുള്ള ചടങ്ങുകളിൽ  ഒഴിച്ചുകൂടാനാകാത്ത വാദ്യമാണ് ശംഖ്.
  • പള്ളിയുണർത്തൽ, അഭിഷേകങ്ങൾ, കലശാഭിഷേകങ്ങൾ, ഓരോ പൂജകളുടെയും നിവേദ്യം കൊണ്ടുവരുമ്പോൾ, ദീപാരാധന, അത്താഴപൂജ നിവേദ്യസമയം ,തൃപ്പുക (രാത്രി ക്ഷേത്ര നട അടയ്ക്കുന്ന സമയം) എന്നീ നേരങ്ങളിൽ ശംഖ് നാദം വേണം എന്ന് നിർബന്ധമാണ്.
  • ശംഖിൻ്റെ ശബ്ദം ഓംകാരനാദം (പ്രണവ ധ്വനി) ആയിട്ടാണ് കണക്കാക്കുന്നത്

Related Questions:

ഉത്സവബലിക്ക്‌ ഉപയോഗിക്കുന്ന വാദ്യോപകരണം ഏതാണ് ?
ക്ഷേത്രത്തിൽ ഉച്ച പൂജക്ക് ഉപയോഗിക്കുന്ന രാഗം ഏതാണ് ?
മഴക്ക് വേണ്ടി ഇന്ദ്രനെ സ്മരിച്ചു നാട്ടുന്ന ധ്വജത്തിൻ്റെ പേരെന്താണ് ?
അഷ്ടദിക്പാലകന്മാരിൽ വരുണന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?
മണ്ഡല കാലം എത്ര ദിവസം ആണ് ?