App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ഷേമ രാഷ്ട്രം സൃഷ്ടിക്കുന്നതിന് സഹായകമാവുന്ന സാമൂഹിക -സാമ്പത്തിക -രാഷ്ട്രീയ പരിപാടികൾ ഗവർമെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാ ഭാഗം ?

Aമൗലിക കർത്തവ്യങ്ങൾ

Bമൗലിക കടമകൾ

Cനിർദേശക തത്വങ്ങൾ

Dഇവയൊന്നുമല്ല

Answer:

C. നിർദേശക തത്വങ്ങൾ

Read Explanation:

ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾച്ചേർത്തിരിക്കുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് നിർദ്ദേശകതത്ത്വങ്ങൾ. മാർഗനിർദ്ദേശക തത്ത്വങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന ഇവ ഭരണനിർവ്വഹണത്തിലും നിയമനിർമ്മാണത്തിലും ഭരണകൂടം പാലിക്കേണ്ട നിർദ്ദേശങ്ങളാണ്. ഒരു ക്ഷേമരാഷ്ട്രം എന്ന നിലയിൽ രാജ്യത്തിന്റെ ലക്ഷ്യങ്ങളായി അവയെ കണക്കാക്കിയിരിക്കുന്നു. രാഷ്ട്രത്തിന്റെ പ്രവർത്തനമേഖലകളായ സാമ്പത്തിക-സാമൂഹിക-നൈയാമിക-വിദ്യാഭ്യാസ-അന്താരാഷ്ട്ര. മേഖലകളെയെല്ലാം സ്പർശിക്കുന്ന വിപുലമായ ഒരു മണ്ഡലത്തെയാണ് നിർദ്ദേശകതത്ത്വങ്ങൾ ഉൾക്കൊള്ളുന്നത്.


Related Questions:

മദ്യ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

പരിസ്ഥിതി സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകൾ നൽകിയിട്ടുള്ള അനുഛേദം / അനുഛേദങ്ങൾ :

(i) 31 എ 

(ii) 48 എ 

(iii) 51 എ 

' എ ചെക്ക് ഓൺ എ ബാങ്ക് പേയബിൾ അറ്റ് ദ കൺവീനിയൻസ് ഓഫ് ദ ബാങ്ക് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?
Uniform Civil Code is mentioned in which article of Indian Constitution?
In India, separation of judiciary from the executive is enjoined by