Challenger App

No.1 PSC Learning App

1M+ Downloads

ഒരു ഗ്രാമത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ടിരിക്കുന്ന ഓരോ ഉദ്യോഗസ്ഥനും അടുത്തുള്ള മജിസ്ട്രേറ്റിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ താഴെ പറയുന്ന ചില വസ്തുതകളെ പറ്റി അറിയിക്കേണ്ടതാണ് :

x. മോഷ്ടിച്ച വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്ന കുപ്രസിദ്ധ വ്യക്തിയുടെ ഗ്രാമത്തിനകത്തോ അടുത്തോ ഉള്ള സ്ഥിരമോ താല്കാലികമോ ആയ താമസ സ്ഥലം

y. ഗ്രാമത്തിലോ സമീപത്തോ പെട്ടെന്നുള്ളതോ അസ്വാഭാവികമോ ആയ മരണം സംഭവിക്കുകയോ സംശയാസ്പദമായ സാഹചര്യത്തിൽ മരണം സംഭവിക്കുകയോ അല്ലെങ്കിൽ ഒരു ഗ്രാമത്തിലോ സമീപത്തോ ഏതെങ്കിലും മൃതദേഹമോ മൃതദേഹത്തിന്റെ ഭാഗമോ കണ്ടെത്തുകയോ ചെയ്യുക.

A(A) x മാത്രം (C) (B) (D) അറിയിക്കേണ്ടതില്ല

By മാത്രം

Cx ഉം y ഉം

Dഅറിയിക്കേണ്ടതില്ല

Answer:

C. x ഉം y ഉം

Read Explanation:

ഭാരതീയ ന്യായ സംഹിത (BNS), 2023 - ഗ്രാമ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിംഗ് ചുമതലകൾ

  • ഭാരതീയ ന്യായ സംഹിത (BNS), 2023 പ്രകാരം, ഗ്രാമത്തിലെ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ചില പ്രധാന വിവരങ്ങൾ അടുത്തുള്ള മജിസ്‌ട്രേറ്റിനെയോ അല്ലെങ്കിൽ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയോ ഉടനടി അറിയിക്കേണ്ട നിയമപരമായ ബാധ്യതയുണ്ട്.

  • ഇത് നിയമവാഴ്ച ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും അന്വേഷിക്കുന്നതിനും നിയമപാലകരെ സഹായിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.


Related Questions:

ഏതെങ്കിലും ഒരു മൃഗത്തെ കൊല്ലുകയോ, അംഗഭംഗപ്പെടുത്തുകയോ, വിഷം നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ആസിഡ് മുതലായവ ഉപയോഗിച്ചുകൊണ്ട് സ്വമേധയാ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

BNS ലെ സെക്ഷൻ 78 പ്രകാരം താഴെപറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും ഒരു പുരുഷൻ ഒരു സ്ത്രീയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത്
  2. സ്ത്രീ തനിക്കുള്ള താൽപര്യക്കുറവ് വ്യക്തമായി പ്രകടിപ്പിച്ചിട്ടും പിൻതുടർന്ന് ശല്യം ചെയ്യുന്നത്
  3. ഒരു സ്ത്രീ ഇന്റർനെറ്റ്, ഇമെയിൽ മറ്റേതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ആശയവിനിമയം ഉപയോഗിക്കുന്നത് നിരീക്ഷിക്കുന്നത്

    താഴെ പറയുന്നവയിൽ BNS സെക്ഷൻ 121 (1) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 10 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
    2. ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 15 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
    3. ഒരുപൊതുപ്രവർത്തകനെ ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുകയോ ചെയ്താൽ 5 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കും
      സ്ത്രീയുടെ സമ്മതം കൂടാതെ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?