Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുംതോറും ന്യൂക്ലിയർ ചാർജ് ----.

Aകുറയുന്നു

Bവ്യതിയാനം ഒന്നും സംഭവിക്കുന്നില്ല

Cവർദ്ധിക്കുന്നു

Dപ്രവചിക്കാൻ സാധ്യമല്ല

Answer:

C. വർദ്ധിക്കുന്നു

Read Explanation:

ആറ്റത്തിന്റെ വലിപ്പത്തെ സ്വാധീനിക്കുന്ന രണ്ടു പ്രധാന ഘടകങ്ങൾ:

  1. ന്യൂക്ലിയർ ചാർജ്

  2. ഷെല്ലുകളുടെ എണ്ണം

ഗ്രൂപ്പിൽ:

  • ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുംതോറും ന്യൂക്ലിയർ ചാർജ് വർദ്ധിക്കുന്നുണ്ടെങ്കിലും, അതിന്റെ സ്വാധീനത്തെ മറികടക്കുന്ന വിധത്തിൽ ഷെല്ലുകളുടെ എണ്ണം കൂടുന്നതിനാൽ ആറ്റത്തിന്റെ വലിപ്പം കൂടി വരുന്നു.

പീരിയഡിൽ:

  • ഒരു പീരിയഡിൽ ഇടത്തു നിന്ന് വലത്തോട്ട് പോകുംതോറും, ഷെല്ലുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടാകുന്നില്ല. എന്നാൽ ന്യൂക്ലിയർ ചാർജ് ക്രമേണ കൂടുന്നു.

  • ബാഹ്യതമ ഇലക്ട്രോണുകളിൽ ന്യൂക്ലിയസിന്റെ ആകർഷണ ബലം കൂടുന്നു. അതിനാൽ ആറ്റത്തിന്റെ വലിപ്പം ക്രമേണ കുറയുന്നു.


Related Questions:

ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുംതോറും ആറ്റത്തിന്റെ വലിപ്പം --- .

താഴെ തന്നിരിക്കുന്നവയിൽ, ആധുനിക പീരിയോഡിക് ടേബിളിന്റെ മേന്മകൾ ഏതെല്ലാം ആണ് ?

  1. ഒരു മൂലകത്തിന്റെ ഗുണങ്ങൾ അറിയാമെങ്കിൽ അതേ ഗ്രൂപ്പിൽപ്പെട്ട മറ്റു മൂലകങ്ങളുടെ ഗുണങ്ങളെക്കുറിച്ചും ധാരണ ലഭിക്കുന്നു.
  2. സമാന ഗുണങ്ങളുള്ള മൂലകങ്ങളെ ഒരു പിരീഡിൽ തന്നെ ഉൾപ്പെടുത്തി.
  3. ആധുനിക പീരിയോഡിക് ടേബിളിൽ അറ്റോമിക നമ്പറിന്റെ ആരോഹണ ക്രമത്തിൽ മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നു.
    മൂലകങ്ങളുടെ വർഗ്ഗീകരണത്തിൽ ത്രികങ്ങൾ എന്ന ആശയം കൊണ്ട് വന്നത് ?
    യുറേനിയം മൂലകത്തിന്റെ അറ്റോമിക നമ്പർ
    അലുമിനിയത്തിന്റെ അറ്റോമിക സഖ്യ എത്ര ആണ് ?