App Logo

No.1 PSC Learning App

1M+ Downloads
ഒരു തന്മാത്രയുടേയോ അയോണിൻ്റേയോ കേന്ദ്ര ആറ്റത്തിന് ചുറ്റുമായി ബന്ധന ഇലക്ട്രോൺ ജോടികൾ അടങ്ങിയിരിക്കുന്ന ഓർബിറ്റലുകൾക്കിടയിലുണ്ടാകുന്ന കോണിനെ ____________എന്നുപറയുന്നു. .

Aബന്ധനകോൺ

Bസംയോജിതക്കോൺ

Cചലനകോൺ

Dഇവയൊന്നുമല്ല

Answer:

A. ബന്ധനകോൺ

Read Explanation:

ബന്ധനകോൺ (Bond angle)

  • ഒരു തന്മാത്രയുടേയോ അയോണിൻ്റേയോ കേന്ദ്ര ആറ്റത്തിന് ചുറ്റുമായി ബന്ധന ഇലക്ട്രോൺ ജോടികൾ അടങ്ങിയിരിക്കുന്ന ഓർബിറ്റലുകൾക്കിടയിലുണ്ടാകുന്ന കോണിനെ ബന്ധനകോൺ എന്നുപറയുന്നു. 

  • ഇത് പ്രസ്‌താവി ക്കുന്നത് 'ഡിഗ്രി'യിൽ ആണ്. 

  • സ്പെക്ട്രോസ്കോപിക് മാർഗങ്ങളിലൂടെയാണ് ഇത് കണക്കാക്കുന്നത്. 

  • ഒരു തന്മാത്രയിലെ അല്ലെങ്കിൽ സങ്കുലഅയോണിലെ കേന്ദ്ര ആറ്റത്തിന് ചുറ്റുമുള്ള ഓർബിറ്റലുകളുടെ ക്രമീകരണത്തെക്കുറിച്ചുള്ള ഒരു ആശയം ഇത് നൽകുന്നു. 

  • അതിനാൽ തന്മാത്രയുടെ ആകൃതി നിർണയിക്കുന്നതിന് ഇത് സഹായിക്കുന്നു.


Related Questions:

താഴെ പറയുന്നവയിൽ f ബ്ലോക്ക് മൂലകങ്ങളിൽ അവസാനത്തെ ഇലക്ട്രോൺ വന്നു ചേരുന്ന സബ് ഷെൽ ഏത് ?
PCl5 ന്റെ തന്മാത്ര ഘടന എന്ത് ?
CH3Cl തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം ഉണ്ട് ?
CO ന്റെ ബന്ധന ക്രമം എത്ര ?
The insoluble substance formed in a solution during a chemical reaction is known as _________?