Challenger App

No.1 PSC Learning App

1M+ Downloads
ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തി അറിയപ്പെടുന്നത് ?

Aഅഭിപ്രേരണ

Bബുദ്ധി

Cഅഭിരുചി

Dവ്യക്തിത്വം

Answer:

C. അഭിരുചി

Read Explanation:

അഭിരുചി (Aptitude)

  • ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തിയാണ് - അഭിരുചി
  • പ്രത്യേക പരിശീലനം വഴി ഒരു പ്രത്യേക രംഗത്ത് വിജയിക്കാനുള്ള സാധ്യത ഒരു വ്യക്തിയിൽ കാണിക്കുന്ന സവിശേഷ ഗുണനിലവാരമാണ് അഭിരുചി.
  • സാമാന്യമായ ബുദ്ധിശക്തിയിൽ നിന്ന് ഭിന്നവും ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു പ്രത്യേക രംഗത്ത് പരിശീലനം ലഭിച്ചാൽ ഉയർന്ന സാമർത്ഥ്യമോ നേട്ടമോ കൈവരിക്കാൻ സഹായകവുമായ സവിശേഷ ശേഷി എന്ന് അഭിരുചിയെ നിർവചിക്കാം. 

അഭിരുചി - സ്വഭാവം

  1. ഭാവിയെ സ്വാധീനിക്കാവുന്ന വർത്തമാന വ്യവസ്ഥ. 
  2. വ്യക്തിക്ക് ഒരു പ്രത്യേക പ്രവർത്തിയോ ജോലിയോ ചെയ്യുന്നതിനുള്ള ശേഷിയെ സൂചിപ്പിക്കുന്നു. 
  3. പ്രവചനക്ഷമമാണ്. 
  4. പരിശീലനം മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാവുന്ന ശേഷിയോ കഴിവോ ആണ്.
  5. ഒരൊറ്റ ഘടകമല്ല, മറിച്ചു അനേകം ഘടകങ്ങളുടെ സംഘാടനമാണ്. 
  6. പാരമ്പര്യത്തിന്റെയും പരിസ്ഥിതിയുടെയും സ്വാധീനം കാണാൻ സാധിക്കും. 

Related Questions:

താളാത്മകമായി ശബ്ദമുണ്ടാക്കാനും ശരീരാവയവങ്ങൾ യഥേഷ്ടം ചലിപ്പിക്കാനും കഴിയുന്നതിനായി പ്രീ-പ്രൈമറി പഠിതാക്കൾക്ക് നൽകാവുന്ന ഒരു പ്രവർത്തനം.
സ്വാഭാവിക പ്രകൃതികളും സ്വാഭാവിക പ്രകൃതിയുടെ വളർച്ചയാണ് വിദ്യാഭ്യാസം എന്ന് അഭിപ്രായപ്പെട്ടത് ?
Defence mechanisms are best described as:
Which is the pedagogical movement that values experience over learning facts at the expense of understanding what is being taught?
കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഉദ്ദേശിച്ചു നടപ്പിലാക്കാൻ പോകുന്ന പുതിയ സംരംഭത്തിൻറെ പേര് ?