App Logo

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷണത്തിൽ, മുന്നോട്ട് വെച്ച പരികല്പനയും ഗവേഷണ ഫലവും തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിൽ അതിനെ എന്ത് വിളിക്കുന്നു ?

Aപോസിറ്റീവ് പരികല്പന

Bനെഗറ്റീവ് പരികല്പന

Cശൂന്യ പരികല്പന

Dപ്രധാന പരികല്പന

Answer:

C. ശൂന്യ പരികല്പന

Read Explanation:

പരീക്ഷണരീതി (Experimental Method)

  • ഒരു കാരണം (Cause) ഒരു ഫലം (Effect) ഉണ്ടാക്കുന്നുണ്ടോ എന്ന് നിയന്ത്രിത സാഹചര്യത്തിൽ പരിശോധിക്കുന്ന ഗവേഷണരീതിയാണ് പരീക്ഷണരീതി.

  • മനശാസ്ത്ര പരീക്ഷണങ്ങളിൽ വെച്ച് ഏറ്റവും ശാസ്ത്രീയമായ പഠനരീതിയാണിത്. 

  • വിൽഹം വൂണ്ടാണ് ഈ രീതി മുന്നോട്ട് വെച്ചത്. 

  • പരീക്ഷണത്തിന് പരീക്ഷണഗ്രൂപ്പ്, നിയന്ത്രിതഗ്രൂപ്പ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകൾ വേണം. 

  • വ്യവഹാരങ്ങളെ ശാസ്ത്രീയമായി പഠിക്കുന്ന രീതിയാണ് പരീക്ഷണരീതി. 

  • വ്യക്തിയുടെ വ്യവഹാരത്തെ, നിയന്ത്രിതമായ സാഹചര്യത്തിൽ, സ്വതന്ത്രചരങ്ങളെ (Independent variables) നിയന്ത്രിച്ചും മാറ്റം വരുത്തിയും ആശ്രിത ചരങ്ങളിലുള്ള (Dependent variable) വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്ന രീതിയാണിത്. 

  • ഉദാ: വിദ്യാർത്ഥികളുടെ മാർക്കും ഉത്കണ്ഠയും തമ്മിലുള്ള ബന്ധം കണ്ടെത്താൻ ഈ രീതി ഉപയോഗിക്കാം. 

  • ഈ പരീക്ഷണത്തിൽ ഉത്കണ്ഠ സ്വതന്ത്രചരവും, മാർക്ക് ആശ്രിത ചരവുമാണ്. 

  • ഒരു പരീക്ഷണത്തിൽ രണ്ട് ഗ്രൂപ്പുകളുണ്ടാക്കും. പരീക്ഷണ ഗ്രൂപ്പും (Experimental Group) നിയന്ത്രിത ഗ്രൂപ്പും(Controlled Group).

     

  • പരീക്ഷണം നടത്തുന്നതിനു മുമ്പ് പരീക്ഷകൻ ചില താല്ക്കാലിക അനുമാനങ്ങൾ മുന്നോട്ട് വെക്കും. പരികല്പനകൾ (Hypotheses) എന്നാണ് ഇതറിയപ്പെടുന്നത്.

  • പരീക്ഷണത്തിനു ശേഷം ആദ്യം മുന്നോട്ട് വെച്ച പരികല്പന ശരിയാണെന്ന് തെളിഞ്ഞാൽ അതിനെ പോസിറ്റീവ് പരികല്പന എന്ന് വിളിക്കുന്നു. 

  • തെറ്റാണെന്ന്  തെളിഞ്ഞാൽ നെഗറ്റീവ് പരികല്പന എന്നും പറയുന്നു. 

  • പരികല്പനയും ഗവേഷണ ഫലവും തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിൽ അതിനെ ശൂന്യ പരികല്പന (Null Hypothesis) എന്നു വിളിക്കുന്നു.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ക്വിസ് ഒരു പഠന തന്ത്രമായി പരിസര പഠന ക്ലാസിൽ ഉപയോഗപ്പെടുത്തുന്നതിന് അനുയോജ്യമായ രീതി :
മനശാസ്ത്ര പരീക്ഷണങ്ങളിൽ വെച്ച് ഏറ്റവും ശാസ്ത്രീയമായ പഠനരീതിയായി കണക്കാക്കുന്നത് ഏതിനെയാണ് ?
Dalton plan is also known as:
Apt learning method to get direct experience to pupils :
Which among the following is an intellectual or shrewd guess that is provisionally formulated to guide investigation?