ഒരു പൂ വിരിഞ്ഞതിനുശേഷം ദളങ്ങളെ താങ്ങിനിർത്തുന്ന അവയവം?AകേസരപുടംBവിദളംCപുഷ്പാസനംDപൂഞെട്ട്Answer: B. വിദളം Read Explanation: ഒരു പുഷ്പത്തിന്റെ ഭാഗങ്ങളും അവയുടെ ധർമ്മങ്ങളും: ദളം :- പൂവിന് നിറവും സുഗന്ധവും ആകർഷണീയതയും നൽകുന്നു. കേസരപുടം:- പൂവിലെ ആൺലിംഗാവയവം (പരാഗിയും തന്തുകവും ചേർന്നത്) ജനിപുടം : പൂവിലെ പെൺലിംഗാവയവം (പരാഗണ സ്ഥലം, ജനിദണ്ഡ്. അണ്ഡാശയം എന്നിവ ചേർന്നത്) വിദളം : മൊട്ടായിരിക്കുമ്പോൾ പൂവിനെ സംരക്ഷിക്കുന്നു. വിരിഞ്ഞതിനുശേഷം ദളങ്ങളെ താങ്ങിനിർത്തുന്നു. പുഷ്പാസനം:- പൂവിന്റെ ഭാഗങ്ങൾക്ക് ഇരിപ്പിടം ഒരുക്കുന്നു. പൂഞെട്ട് :- പൂവിനെ ചെടികളുമായി ബന്ധിപ്പിക്കുന്നു Read more in App