Challenger App

No.1 PSC Learning App

1M+ Downloads
ഒരു പൊതു അധികാരി അല്ലെങ്കിൽ ഒരു ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തം നിർവഹി ക്കാത്തതു മൂലം മറ്റൊരാൾക്ക് പരിക്കേൽപ്പിക്കപ്പെടുന്നതിനു എതിരെ പുറപ്പെടുവിക്കുന്ന റിട്ട്

Aഹേബിയസ് കോർപസ്

Bമൻഡാമസ്

Cപ്രൊഹിബിഷൻ

Dസെർഷ്യോററി

Answer:

B. മൻഡാമസ്

Read Explanation:

ഹേബിയസ് കോർപസ് 

  • നിയമവിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് .
  • വ്യക്തിസ്വാതന്ത്ര്യത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട് .
  • നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നർത്ഥം വരുന്ന റിട്ട് .
  • പൊതുസ്ഥാപനങ്ങൾക്കെതിരെയും, സ്വകാര്യ വ്യക്തികൾക്കെതിരെയും ഹേബിയസ് കോർപസ് റിട്ട് പുറപ്പെടുവിക്കാവുന്നതാണ്.
  •  ഹേബിയസ് കോർപസ് റിട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത്: മാഗ്നാകാർട്ടയിൽ (1215 June 15)

മൻഡാമസ്

  • നാം കൽപ്പിക്കുന്നു എന്ന് അർത്ഥം വരുന്ന റിട്ട്.
  • സ്വന്തം കർത്തവ്യം നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനെയോ, പൊതുസ്ഥാപനത്തെയോ അനുശാസിച്ചുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ട്.
  •   സ്റ്റാറ്റ്യുട്ടറി  പ്രൊവിഷന് എതിരായി എന്തെങ്കിലും പ്രവർത്തിക്കാൻ ഒരു സ്ഥാപനത്തെ നിർബന്ധിക്കുന്നതിന് മൻഡാമസ് പുറപ്പെടുവിക്കാൻ സാധിക്കില്ല.
  • സ്വകാര്യ വ്യക്തികൾ, രാഷ്ട്രപതി, ഗവർണർമാർ, പാർലമെൻറ് തുടങ്ങിയവർക്കെതിരായി മൻഡാമസ് പുറപ്പെടുവിക്കാൻ കഴിയില്ല.

പ്രൊഹിബിഷൻ 

  • ഒരു കീഴ് ക്കോടതി അതിൻറെ അധികാരപരിധി ലംഘിക്കുകയോ സ്വാഭാവിക നീതി നിയമങ്ങൾക്കെതിരായി പ്രവർത്തിക്കുകയോ ചെയ്യുന്നതിന് പ്രാഥമികമായി തടയുന്നതിനുള്ള റിട്ട്.
  • നിയമവിരുദ്ധവും നീതിരഹിതവുമായ വിചാരണ തടയാൻ പുറപ്പെടുവിക്കുന്ന റിട്ട്.
  • വിലക്കുക എന്ന അർത്ഥം വരുന്ന റിട്ട്.
  •  ജുഡീഷ്യൽ, ക്വാസി ജുഡീഷ്യൽ സംസ്ഥാനങ്ങൾക്കെതിരെ മാത്രം പുറപ്പെടുവിക്കുന്ന റിട്ട്.

കോവാറന്ടോ  

  • ഒരു വ്യക്തി അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെതിരെ തടയുന്ന റിട്ട്.
  • കോവാറന്ടോ  എന്ന പദത്തിൻറെ അർത്ഥം എന്ത് അധികാരം.
  • പൊതു താൽപര്യ സംരക്ഷണാർത്ഥം ഏതൊരു ഇന്ത്യൻ പൗരനും കോവാറന്ടോ റിട്ടിലൂടെ ഹർജികൾ സമർപ്പിക്കാവുന്നതാണ്. അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതിക്കും ഹൈക്കോടതിക്കും അധികാരമുണ്ട്
  • ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച  റിട്ട്.

സെർഷ്യോററി

  • ഒരു കേസ് കീഴ് കോടതിയിൽ നിന്നും മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന  റിട്ട്.
  • സാക്ഷ്യപ്പെടുത്തുക ,വിവരം നൽകുക എന്നിങ്ങനെ അർത്ഥം വരുന്ന  റിട്ട്.
  • മേൽ കോടതിയുടെ വിലയിരുത്തലിനായി കീർക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ നടപടി രേഖകൾ വിട്ടു കിട്ടുന്നതിനാണ് സെർഷ്യോററി റിട്ട് ഉപയോഗിക്കുന്നത്
  •  സെർഷ്യോററി റിട്ട് ആദ്യം ക്രിമിനൽ കേസുകളിലാണ് പുറപ്പെടുവിച്ചിരുന്നതെങ്കിലും പിന്നീട് സിവിൽ കേസുകളിലും ഉപയോഗിച്ച് തുടങ്ങി
  • ജുഡീഷ്യൽ ക്വാസി ജുഡീഷ്യൽ സംസ്ഥാനങ്ങൾക്കെതിരെയും സെർഷ്യോററി റിട്ട് പുറപ്പെടുവിക്കാവുന്നതാണ് 

Related Questions:

Which Article of the Indian Constitution defines the Advisory Jurisdiction of the Supreme Court?

സുപ്രീംകോടതിയുമായി ബന്ധപ്പെട്ട് താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏത് ?

i. ജസ്റ്റിസ് ഹരിലാൽ ജെ കനിയ ആയിരുന്നു സുപ്രീംകോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്

ii. സുപ്രീംകോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എ. ജെ. ദേശായി ആണ്.

iii. ഇന്ത്യയിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതിയാണ് ഇത്.

iv. ജില്ലാ കോടതികളുടെയും കീഴ് കോടതികളുടെയും മേൽനോട്ടം വഹിക്കുന്നത് സുപ്രിംകോടതിയാണ്.

A person appointed as a judge of the Supreme Court, before entering upon his Office, has to make and subscribe an oath or affirmation before
സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതാര് ?
Who headed the Supreme Court bench in the Vishaka and Ors. V State of Rajasthan (1997) that delivered the landmark judgement dealing with sexual harassment at the workplace and provided guidelines to deal with?