App Logo

No.1 PSC Learning App

1M+ Downloads
ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ പ്രവർത്തനത്തിൽ പ്രധാനമായും ഉപയോഗപ്പെടുത്തിയിട്ടുള്ള ശാസ്ത്ര തത്വം ഏത്?

Aബോയിൽ നിയമം

Bപാസ്കൽ നിയമം

Cബർണോളി നിയമം

Dചാൾസ് നിയമം

Answer:

B. പാസ്കൽ നിയമം

Read Explanation:

പാസ്കൽസ് നിയമം: 

          ഒരു സംവൃത വ്യൂഹത്തിൽ (Closed system) അടങ്ങിയിരിക്കുന്ന ദ്രാവകത്തിൽ, ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം, ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും, ഒരേപോലെ അനുഭവപ്പെടുന്നു. ഇതാണ് പാസ്കൽസ് നിയമം.

ഉദാഹരണം:

ഹൈഡ്രോളിക് ബ്രേക്ക്, വാഹനങ്ങളിലെ ബ്രേക്ക്, മണ്ണു മാന്തി

ബോയിൽ നിയമം:

             ഊഷ്മാവ് സ്ഥിരമായി ഇരിക്കുന്ന ഒരു വാതകത്തിന്റെ വ്യാപ്തവും മർദ്ദവും വിപരീത അനുപാതത്തിൽ ആയിരിക്കും. ഇതാണ് ബോയിൽ നിയമം. 

ബർണോളി നിയമം:

           സ്ഥിരതയോടെ ഒഴുകുന്ന ഒരു ദ്രാവകത്തിന്റെ പ്രവേഗം കൂടുമ്പോൾ, മർദ്ദം കുറവായിരിക്കും. ഇതാണ് ബർണോളി നിയമം.

ഉദാഹരണം:

വിമാനത്തെ ഉയർത്തുന്ന മർദ്ദം

ചാൽസ് നിയമം:

          സ്ഥിര മർദ്ദത്തിൽ സ്ഥിതി ചെയ്യുന്ന, നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും, കെൽവിൻ സ്കെയിലിലെ ഊഷ്മാവും, നേർ അനുപാതത്തിൽ ആയിരിക്കും. ഇതാണ് ചാൽസ് നിയമം.


Related Questions:

കെപ്ലറുടെ രണ്ടാം നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവം (Quantum Nature) ആദ്യമായി വിശദീകരിച്ചതിൽ പ്രധാന പങ്ക് വഹിച്ച പ്രതിഭാസം ഏതാണ്?
ചില ക്രിസ്റ്റലുകൾക്ക് (ഉദാഹരണത്തിന്, ടൂർമലൈൻ ക്രിസ്റ്റൽ - Tourmaline crystal) പ്രത്യേക ദിശയിലുള്ള പ്രകാശ കമ്പനങ്ങളെ മാത്രം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഈ പ്രതിഭാസം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ഗോളത്തിനുള്ളിലെ മണ്ഡലം (Field inside the shell) താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ്?
പദാർത്ഥങ്ങളുടെ കാന്തിക സവിശേഷതകളെ (Magnetic Properties of Materials) അടിസ്ഥാനമാക്കി അവയെ പ്രധാനമായി എത്രയായി തരംതിരിക്കാം?