Challenger App

No.1 PSC Learning App

1M+ Downloads
ഒരു വശത്ത് പുതുതായി ഉണ്ടാകുന്ന ഭൂവൽക്കം മാൻ്റിലിലേക്ക് തന്നെ തിരിച്ച് പോകുന്ന മേഖല അറിയപ്പെടുന്നത് :

Aപരിവർത്തന മേഖല

Bനിമജ്ജ്ന മേഖല

Cസംയോജന മേഖല

Dവിഭജന മേഖല

Answer:

B. നിമജ്ജ്ന മേഖല

Read Explanation:

സമുദ്രതട വ്യാപനം (Sea floor spreading)

  • താപസംവഹന പ്രവാഹം എന്ന ആശയം അറിയപ്പെടുന്നത് സമുദ്രതട വ്യാപനം എന്ന പേരിൽ.

  • ഈ സിദ്ധാന്തം വിശദമായി അവതരിപ്പിച്ചത് :: ഹാരി എച്ച്.ഹെസ്സ് (1960)

  • സമുദ്രങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന സമുദ്രാന്തര മധ്യപർവ്വതനിരകൾ പുതിയ സമുദ്രഭൂവൽക്കമുണ്ടാകുന്ന കേന്ദ്രമാണ്.

  • ലാവ പുറത്തേക്ക് വന്ന് പുതിയ സമുദ്ര ഭൂവൽക്കം ഇവിടെ രൂപവൽക്കരിക്കുന്നതിനനുസരിച്ച് സമുദ്രതടം മധ്യസമുദ്രാന്തര പർവ്വതനിരകളുടെ ഇരുവശത്തേക്കുമായി തുടർച്ചയായി വ്യാപിച്ചുകൊണ്ടിരിക്കുന്നു.

  • ഒരുവശത്ത് നിർമ്മിക്കപ്പെടുന്നതിനനുസൃതമായി സമുദ്രഗർത്തങ്ങളുടെ ഭാഗത്ത് വച്ച് മറുവശത്ത് പഴക്കം കൂടിയ സമുദ്രഭൂവൽക്കം അഗാധമായ കിടങ്ങിലേക്ക് താഴ്ത്തപ്പെടുന്നു.

സമുദ്രതട വ്യാപനമെന്ന സിദ്ധാന്തത്തിലേക്ക് എത്തിക്കുന്ന തെളിവുകൾ.

  1. സമുദ്രത്തിനടിയിൽ സമുദ്രഗർത്തങ്ങളോട് ചേർന്ന് പരന്ന മുകൾഭാഗത്തോടു കൂടിയ ഗയോട്ട് (Guyot) എന്നറിയപ്പെടുന്ന കടൽകുന്നുകളുടെ കണ്ടെത്തലുകൾ.

  2. സമുദ്രാന്തരപർവ്വത നിരകളുടെ ഭാഗത്ത് കടൽത്തറയുടെ പ്രായക്കുറവ്.

  3. സമുദ്രഗർത്തങ്ങളോട് ചേർന്ന് ഏറ്റവും പ്രായം ചെന്ന സമുദ്രഭൂവൽക്കം കാണപ്പെടുന്നതുൾപ്പെടെയുള്ള സമസ്യകൾ.

  • പുതിയ കടൽത്തറ ഉണ്ടാക്കുന്നതിനും ഇരുകരകളിലെ ഭൂഖണ്ഡങ്ങളെ ഇരുവശങ്ങളിലേക്ക് തള്ളിനീക്കുന്നതിനും കാരണം - സമുദ്രമധ്യപർവ്വതനിരയുടെ വളരെ ആഴത്തിൽ നിന്ന് ഉയർന്ന് വരുന്ന സംവഹന പ്രവാഹം.

  • ഒരു വശത്ത് പുതുതായി ഉണ്ടാകുന്ന ഭൂവൽക്കം മാൻ്റിലിലേക്ക് തന്നെ തിരിച്ച് പോകുന്ന മേഖലയാണ് :: നിമജ്ജ്ന മേഖല (Subduction Zone)

  • നിമജ്ജന മേഖല ::  കടൽത്തറയെ സമുദ്രഗർത്തങ്ങളിലൂടെ സാവാധനം വിഴുങ്ങുന്ന മേഖല.

  • ഗയോഡുകൾ :: സമുദ്രാന്തര പർവ്വതനിരകളിലെ ഭാഗത്ത് അഗ്നിപർവ്വതങ്ങളായിട്ട് ആദ്യം ഉടലെടക്കുന്നത്.


Related Questions:

El Nino is
ഏറ്റവും കൂടുതൽ കടൽ തീരമുള്ള രാജ്യം?

സമുദ്രതട വ്യാപനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. താപസംവഹന പ്രവാഹം എന്ന ആശയം അറിയപ്പെടുന്നത് സമുദ്രതട വ്യാപനം എന്ന പേരിൽ.
  2. ഈ സിദ്ധാന്തം വിശദമായി അവതരിപ്പിച്ചത് : എഡ്വേർഡ് സൂയസ് (1960)
  3. സമുദ്രങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന സമുദ്രാന്തര മധ്യപർവ്വതനിരകൾ പുതിയ സമുദ്രഭൂവൽക്കമുണ്ടാകുന്ന കേന്ദ്രമാണ്. ലാവ പുറത്തേക്ക് വന്ന് പുതിയ സമുദ്ര ഭൂവൽക്കം ഇവിടെ രൂപവൽക്കരിക്കുന്നതിനനുസരിച്ച് സമുദ്രതടം മധ്യസമുദ്രാന്തര പർവ്വതനിരകളുടെ ഇരുവശത്തേക്കുമായി തുടർച്ചയായി വ്യാപിച്ചുകൊണ്ടിരിക്കുന്നു.
    മനുഷ്യന്റെ ഏതു പ്രവർത്തനങ്ങളാണ് സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം ഉണ്ടാക്കുന്നത് ?
    കടൽത്തറയെ സമുദ്രഗർത്തങ്ങളിലൂടെ സാവാധനം വിഴുങ്ങുന്ന മേഖല :