App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ് തുല്യ സമയ ഇടവേളകളിൽ തുല്യമായിരിക്കുകയും, ഒരേ ദിശയിൽ സഞ്ചരിക്കുകയും ചെയ്യുമ്പോൾ ആ വസ്തു

Aസമവേഗം

Bവേഗം

Cപ്രവേഗം

Dസമപ്രവേഗം

Answer:

D. സമപ്രവേഗം

Read Explanation:

Note:

  • യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരമാണ് വേഗം.
  • യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരമാണ് പ്രവേഗം.
  • ചലനത്തിലുള്ള ഒരു വസ്തു തുല്യസമയ ഇടവേളകളിൽ തുല്യദൂരമാണ് സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിന്റെ വേഗം സമവേഗമാണ്.
  • എന്നാൽ തുല്യസമയ ഇടവേളകളിൽ തുല്യ ദൂരമല്ല സഞ്ചരിക്കുന്നതെങ്കിൽ ആ വസ്തുവിന്റെ വേഗം അസമവേഗമാണ്.
  • ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ് തുല്യസമയ ഇടവേളകളിൽ തുല്യമായിരിക്കുകയും ഒരേ ദിശയിൽ സഞ്ചരിക്കുകയും ചെയ്യുമ്പോൾ ആ വസ്തു സമപ്രവേഗത്തിലാണ്.

Related Questions:

പ്രവേഗം മാറ്റത്തിൻറെ നിരക്കാണ് .....
ഒരു വസ്തുവിനെ ചലന ദിശ മാറിക്കൊണ്ടിരിക്കുകയാണ് എങ്കില് വസ്തുവിൻറെ പ്രവേഗവും ......
മുകളിലേക്ക് എറിയുന്ന വസ്തുക്കൾ അതിന്റെ സഞ്ചാരപഥത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത്‌ എത്തുമ്പോൾ അന്ത്യപ്രവേഗം ?
യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരമാണ് ?
പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുമ്പോൾ ഏതുതരം പ്രവേഗമാണ് ?