App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിക്ക് പോലീസുദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചാൽ, ആ നോട്ടീസിലെ നിബന്ധനകൾ പാലിക്കാൻ ആ വ്യക്തി ബാധ്യസ്ഥനാണ്.എന്ന് പ്രതിബാധിക്കുന്ന BNSS-ലെ വകുപ് ഏതാണ്?

ABNSS Section 35 (1)

BBNSS Section 35 (2)

CBNSS Section 35 (3)

DBNSS Section 35 (4)

Answer:

D. BNSS Section 35 (4)

Read Explanation:

BNSS- Section -35 (2)

  • വകുപ്പ് -39 ലെ വ്യവസ്ഥകൾക്ക് വിധേയമായി, നോൺ-കൊഗൈസബിൾ കൂറ്റവുമായി ബന്ധപ്പെടുകയോ അങ്ങനെ ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിക്കുകയോ ന്യായമായ സംശയം നിലനിൽക്കുകയോ ചെയ്യുന്ന ഏതൊരാളെയും മജിസ്ട്രേറ്റിന്റെ വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല

 

BNSS Section 35 (3)

  •   ഒരാൾ ഒരു കോഗ്നൈസബിൾ കുറ്റം ചെയ്തതായി ന്യായമായ സംശയം നിലനിൽക്കുകയും എന്നാൽ അയാളെ അറസ്റ്റു ചെയ്യേണ്ടത് ആവശ്യമില്ലായെങ്കിലും പോലീസുദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനുള്ള നോട്ടീസ് അയാൾക്ക് നൽകാവുന്നതാണ്.

 

BNSS Section 35 (4)

  • ഏതെങ്കിലും വ്യക്തിക്ക് അപ്രകാരമുള്ള നോട്ടീസ് ലഭിച്ചാൽ, നോട്ടീസിലെ നിബന്ധനകൾ പാലിക്കാൻ വ്യക്തി ബാധ്യസ്ഥനാണ്.

 

BNSS Section 35 (5)

  • ഒരു വ്യക്തി നോട്ടീസ് അനുസരിക്കുകയും അയാൾക്കെതിരെ തെളിവുകളൊന്നും ഇല്ലായെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാൻ പാടില്ല.

  • നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസ് അനുസരിക്കുകയും എന്നാൽ അയാളെ അറസ്റ്റു ചെയ്തേ മതിയാകൂ (എഴുതി രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ) എന്ന് പോലീസ് ഉദ്യോഗസ്ഥന് അഭിപ്രായവുമുണ്ടെങ്കിൽ, അയാളെ അറസ്റ്റു ചെയ്യാം.

 


Related Questions:

സായുധ സേനകളിലെ അംഗങ്ങളുടെ അറസ്റ്റിൽ നിന്ന് സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ഒരു അറസ്‌റ്റ് വാറന്റ് ഇന്ത്യയിൽ ഏതു സ്ഥലത്തു വെച്ചും നടപ്പാക്കാവുന്നതാണ് എന്ന് പറയുന്ന സെക്ഷൻ ഏത് ?
സാക്ഷികൾക്ക് സമൻസ് നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
വാറൻറിൻ്റെ സാരാംശം അറിയിക്കുന്നതിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?
പോലീസ് ഉദ്യോഗസ്ഥനോ ഒരു മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന (ഒരു മജിസ്ട്രേറ്റല്ലാത്ത) ഏതെങ്കിലും ആളോ തെളിവ് ശേഖരിക്കുന്നതിനായി BNSS-ൻ കീഴിൽ നടത്തുന്ന എല്ലാ നടപടികളും അറിയപ്പെടുന്നത്