Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ ബോഡി മാസ്സ് ഇൻഡക്സ്(BMI) മൂല്യം എത്രയിൽ കൂടിയാലാണ് പൊണ്ണത്തടി(Obesity)യായി കണക്കാക്കപ്പെടുന്നത്?

A>30

B>20

C>25

D>15

Answer:

A. >30

Read Explanation:

പൊണ്ണത്തടി

  • ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി(OBESITY)
  • ഒരാളുടെ ഭാരത്തെ ആ വ്യക്തിയുടെഉയരത്തിന്റെ വർഗ്ഗം കൊണ്ട് ഹരിക്കുമ്പോൾ ബോഡി മാസ്സ് ഇൻഡക്സ്(BMI) ലഭിക്കുന്നു
  • BMI മൂല്യം 30ൽ കൂടുതലാണെങ്കിൽ പൊണ്ണത്തടി ഉണ്ടെന്നു പറയാം.
  • 25 മുതൽ 30 വരെയാണ് BMI എങ്കിൽ അമിതവണ്ണമാണ്.

പൊണ്ണത്തടി കാരണം ഉണ്ടായേക്കാവുന്ന മറ്റ് രോഗങ്ങൾ :

  • സ്ട്രോക്ക്
  • ഹൃദ്രോഗങ്ങൾ
  • ടൈപ്പ് 2 പ്രമേഹം
  • ഹോർമോണുകളുടെ അസന്തുലനം
  • ഫാറ്റി ലിവർ

Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ശരീരത്തിനു പൂർണമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുകയോ, പ്രതികരണ ശേഷി ഇല്ലാതാകുകയോ ചെയ്യുന്ന അവസ്ഥയെ തളർവാതം (paralysis) എന്ന് പറയുന്നു.

2. തലച്ചോറിന്റെയോ, സുഷുമ്നയുടെയോ, സ്വതന്ത്രനാഡീവ്യവസ്ഥയിലെ നാഡികളുടെയോ ഏതെങ്കിലും ഭാഗത്തിന് കേടു സംഭവിക്കുകയാണെങ്കിൽ ആ ഭാഗവുമായി ബന്ധപ്പെട്ട പേശികളെ അതു ബാധിക്കുന്നു.

ഗർഭിണിയായ അമ്മ മദ്യപിക്കുന്നതു നിമിത്തം ജനിക്കുന്ന കുട്ടികളിൽ ഉണ്ടാകുന്ന രോഗം ?

താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ ഏതെല്ലാം?

(i) വർദ്ധിച്ച വിശപ്പും ദാഹവും

(ii) കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ

(iii) ക്ഷീണം

(iv) മങ്ങിയ കാഴ്ച

ഇടുപ്പെല്ല് ഭാഗത്തെ ക്യാൻസർ കണ്ടെത്താൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഇവയിൽ ഏതാണ് ?
ശരീരത്തിലുണ്ടാകുന്ന മുറിവ് ഗുരുതരമാവുന്ന രണ്ടു കാര്യങ്ങൾ ഏവ?