App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയെയോ കൂട്ടത്തെയോ സംഭവത്തെയോ കുറിച്ചുള്ള ആഴത്തിലുള്ള പഠനം അറിയപ്പെടുന്നത് ?

Aഅഭിമുഖം

Bഅന്തർനിരീക്ഷണം

Cപരീക്ഷണരീതി

Dഏകവ്യക്തി പഠനം

Answer:

D. ഏകവ്യക്തി പഠനം

Read Explanation:

ഏകവ്യക്തി പഠനം / കേസ് സ്റ്റഡി (Case study)

  • ഒരു വ്യക്തിയുടെ പ്രശ്നങ്ങളെ നാനാവിധത്തിലുള്ള ലഭ്യമായ വസ്തുവിവരങ്ങൾ ശേഖരിച്ച് സമഗ്രമായി പഠിക്കുന്ന രീതിയാണിത്. 
  • മനശ്ശാസ്ത്രത്തിന്റെ ഒട്ടുമിക്ക ശാഖകളും കേസ് സ്റ്റഡി പ്രയോജനപ്പെടുത്താറുണ്ട്.
  • ക്ലിനിക്കൽ സൈക്കോളജി, വിദ്യാഭ്യാസ മനശ്ശാസ്ത്രം, കൊഗ്നിറ്റീവ് സൈക്കോളജി, ഒക്കുപ്പേഷണൽ സൈക്കോളജി തുടങ്ങിയ മേഖലകളിലെല്ലാം കേസ് സ്റ്റഡി ഫലപ്രദമായി ഏറ്റെടുത്തു വരുന്നു.
  • ഒരു പ്രത്യേക കേസിന്റെ ആഴത്തിലുള്ള പഠനത്തിനാണിവിടെ ഊന്നൽ.
  • ഒരു നിശ്ചിത പഠന സമീപനമാണിതിനുളളത് (Longitudinal method).
  • കേസ് സ്റ്റഡിക്കായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി/സ്ഥാപനം അതിസൂഷ്മമായി അപഗ്രഥിക്കപ്പെടുന്നു.
  • ഒട്ടേറെ പഠനരീതികളെ പ്രയോജനപ്പെടുത്തുന്ന കേസ് സ്റ്റഡിക്ക് ഹോളിസ്റ്റിക് സമീപനമാണുള്ളത്.
  • ശരിയായ വിശകലനത്തിൽ നിന്ന് പ്രശ്നപരിഹാരത്തിലേക്കും ചികിത്സയിലേക്കും എത്താൻ കഴിയുന്നുവെന്നത് ശ്രദ്ധേയമാണ്.
  • കേസ് തിരഞ്ഞെടുക്കൽ, പരികൽപ്പന രൂപപ്പെടുത്തൽ, സ്ഥിതിവിവര ശേഖരണം, വിവരവിശകലനം, സമന്വയിപ്പിക്കൽ (Synthesis) പരിഹാരമാർഗങ്ങൾ, കേസ് റിപ്പോർട്ട് തയാറാക്കൽ തുടങ്ങി ഒട്ടേറെ ഘട്ടങ്ങൾ ഇതിനുണ്ട്.

അഭിമുഖം (Interview)

  • ഏതെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ നടത്തുന്ന മുഖാമുഖ സംഭാഷണമാണ് അഭിമുഖം.
  • വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും, വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദകചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള ഇന്റർവ്യൂ ചെയ്യുന്നയാളിന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം.
  • അഭിമുഖം പൊതുവെ രണ്ടുതരം.
    • 1. സുഘടിതം (Strutured)
    • 2. സുഘടിതമല്ലാത്തത് (Unstratured)

അന്തർനിരീക്ഷണം / ആത്മനിഷ്ഠരീതി (Introspection)

  • "Introspection' എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. "Intra' അഥവാ inside, inspection അഥവാ പരിശോധന (Introspection means - looking inside).
  • സ്വന്തം മനസ്സിന്റെ ഉള്ളിലേക്ക് നോക്കലിനാണ് ഇതിൽ പ്രാധാന്യം.
  • ഈ രീതിയിൽ ഒരാൾ സ്വന്തം മാനസിക അവസ്ഥകളെയും പ്രക്രിയകളേയും, മനസ്സിന്റെ ഉള്ളിലേക്ക് നോക്കികൊണ്ട് വിവരിക്കുകയും വിശകലന വിധേയമാക്കുകയുമാണ്.
  • ചിന്തകൾ, വികാരങ്ങൾ, ഉൽക്കണ്ഠകൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ തുടങ്ങിയവയാണ് മാനസിക പ്രതിഭാസങ്ങൾ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.
  • വൂണ്ട് (Wound), റ്റിച്ച്നർ (Tichener) എന്നിവരാണ് ഈ രീതിയുടെ പ്രമുഖ വക്താക്കൾ.
  • ഈ രീതി ആദ്യമായി ഉപയോഗിച്ചതും വൂണ്ട് ആണ്. 
  • ഈ രീതിയെ കൂടുതൽ ശാസ്ത്രീയവും കൃത്യവുമാക്കിയത് റ്റിച്ച്നറുടെ സ്വാധീനത്തിലാണ്.
  • സ്വാഭാവികതയും ഏതു സാഹചര്യത്തിലുമുള്ള നിർവഹണ സാധ്യതയും ഈ രീതിയുടെ സവിശേഷതയാണെങ്കിലും വിശ്വാസ്യത, ശാസ്ത്രീയത എന്നീ ഘടകങ്ങൾ വേണ്ടത്രയുണ്ടെന്നു പറയാൻ കഴിയില്ല.
  • കുട്ടികളിലും അസാധാരണ മാനസിക അവസ്ഥകൾ ഉള്ളവരിലും ഈ രീതി പ്രായോഗികമാവില്ല.

പരീക്ഷണരീതി (Experimental Method)

  • ആദ്യത്തെ മനശ്ശാസ്ത്ര ലബോറട്ടറി ജർമ്മനിയിൽ 1879-ൽ സ്ഥാപിച്ച വില്യം വൂണ്ട് ആണ് പരീക്ഷണ രീതിക്ക് പ്രചാരം നേടിക്കൊടുത്തത്.
  • മനശ്ശാസ്ത്രത്തിന് കൂടുതൽ വസ്തുനിഷ്ഠത നേടിക്കൊടുത്ത് അതിനെ ഒരു ശാസ്ത്രമായി വികസിപ്പിക്കുന്നതിൽ ഈ രീതി വലിയ പങ്കുവഹിച്ചു.
  • പരീക്ഷണരീതിയിൽ, ഒരു സംഭവം ഉണ്ടാക്കുന്നതിന്റെ വ്യവസ്ഥകളും സാഹചര്യങ്ങളും പരീക്ഷകന്റെ നിയന്ത്രണത്തിലായിരിക്കും.
  • പരീക്ഷകന് സാഹചര്യങ്ങളെ വ്യത്യസ്തമാക്കാനും നിരീക്ഷിക്കാനും കഴിയും.  

Related Questions:

പോലീസിനെ കണ്ടപ്പോൾ കള്ളൻ ഭയന്നോടി ഒരു കെട്ടിടത്തിന് പിറകിൽ ഒളിച്ചു. പോലീസ് പോയപ്പോൾ കള്ളൻ അവിടെ നിന്ന് നടന്നു നീങ്ങി. ഏറെ വൈകാതെ കാക്കിയുടുപ്പിട്ടു കെ എസ് ഇ ബി ലൈൻമാൻ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴും കള്ളൻ മുമ്പത്തെപ്പോലെ ഭയന്നോടാൻ തുടങ്ങി. ഇവിടെ സംഭവിച്ചത് ?
Learning can be enriched if

The attitude which describes a mental phenomenon in which the central idea is that one can increase achievement through optimistic thought processes. 

  1. Positive Attitude
  2. Negative Attitude
  3. Sikken Attitude
  4. Neutral Attitude
    താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
    പഠിപ്പിക്കുന്ന പാഠഭാഗം താരതമ്യേന കഠിനം ആണെങ്കിൽ അവ മനസ്സിലാക്കിയെടുക്കാൻ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മാറ്റിയെടുക്കാൻ താങ്കൾ അവലംബിക്കുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം ?