Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ട് ?

Aപ്രൊഹിബിഷൻ

Bക്വോ വാറന്റോ

Cമാൻഡമസ്

Dസെർഷ്യോററി

Answer:

B. ക്വോ വാറന്റോ

Read Explanation:

റിട്ടുകൾ (Writs in Indian Constitution)

  • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു.
  • ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി, ഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്.
  • സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 32
  • ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുഛേദം 226

ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഹേബിയസ് കോർപ്പസ് (Habeas Corpus):

  • അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്.
  • ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.

മാൻഡമസ് (Mandamus):

  • വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.
  • 'നാം കൽപ്പിക്കുന്നു' എന്നർത്ഥം വരുന്ന റിട്ട്.
  • സ്വന്തം കടമ നിറവേറ്റാൻ ഒരു ഉദ്യോഗസ്ഥനോടോ പൊതു സ്ഥാപനത്തോടോ ആവശ്യപ്പെടുന്ന ഉത്തരവാണ് മൻഡാമസ് റിട്ട്.
  • സ്വകാര്യവ്യക്തികൾ, രാഷ്ട്രപതി, ഗവർണർമാർ, പാർലമെൻറ് തുടങ്ങിയവർക്കെതിരെ മൻഡാമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയില്ല

ക്വോ വാറന്റോ (Quo-Warranto):

  • അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.

സെർഷ്യോററി (Certiorari):

  • അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.

പ്രൊഹിബിഷൻ (Prohibition):

  • കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

Related Questions:

2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അവസാന അപ്പീലധികാരം താഴെ പറയുന്നവയിൽ ആർക്കാണ് ?

ചുവടെ ചേർക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡൻറ് ആണ്
  2. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ചാണ് പ്രസിഡൻറ് മറ്റു ജഡ്ജിമാരെ നിയമിക്കുന്നത്
  3. ജഡ്ജിമാരെ നിയമിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാറില്ല
    ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര് ?
    The power of the Supreme Court to review any judgement pronounced is provided in Article ?
    The power of Judiciary of India to check and determine the validity of a law or an order may described as the power of: