App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി 40 ഇഷ്ടികകൾ 10 മീറ്റർ ഉയരത്തിലോട്ട് എടുത്തു വയ്ക്കുന്നു. ഓരോ ഇഷ്ടികയുടെയും മാസ്സ് 2 kg ആണെങ്കിൽ അയാൾ ചെയ്ത പ്രവൃത്തി എത്ര ?

A2000 J

B5000 J

C10000 J

D8000 J

Answer:

D. 8000 J

Read Explanation:

ഒരു വസ്തു മുകളിലേക്ക് 'h' മീറ്റർ ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി - W = m g h

ഇവിടെ , 

ഇഷ്ടികയുടെ മാസ്സ് = 2 kg 

ഉയരം = 10 m 

g = 10 m/s 

അങ്ങനെയെങ്കിൽ ഒരു ഇഷ്ടിക എടുത്തുവയ്ക്കാൻ ചെയ്യുന്ന പ്രവൃത്തി = W = m g h

       = 2 × 10 × 10 = 200 J

40 ഇഷ്ടിക എടുത്തുവയ്ക്കാൻ ചെയ്യുന്ന പ്രവൃത്തി = 40 × 200 = 8000 J


Related Questions:

പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണം?
രേഖീയ ചാർജ് മുഖേനയുണ്ടാകുന്ന സമപൊട്ടൻഷ്യൽ പ്രതലം ഏത് ആകൃതിയിലാണ് കാണപ്പെടുന്നത്?

പ്രകാശ വൈദ്യുത പ്രഭാവവുമായി ചേരാത്ത പ്രസ്താവന കണ്ടെത്തുക.

  1. ലോഹോപരിതലത്തിൽ പതിക്കുന്ന ഫോട്ടോണുകളുടെ ഊർജ്ജം, തരംഗ ദൈർഘ്യത്തിന് വിപരീതാനുപാതത്തിലായിരിക്കും
  2. ലോഹോപരിതലത്തിൽ പതിക്കുന്ന പ്രകാശത്തിന്റെ തീവ്രത, ഫോട്ടോണുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു
  3. പ്രകാശ വൈദ്യുതപ്രവാഹം പ്രകാശ തീവ്രതയ്ക്ക് നേർ അനുപാതത്തിലായിരിക്കും
  4. ഫോട്ടോ ഇലക്ട്രോണുകളുടെ ഗതികോർജ്ജം, പ്രകാശ തീവ്രതയ്ക്ക് വിപരീതാനുപാതത്തിലായിരിക്കും
    ഫ്രെസ്നലിന്റെ ബൈപ്രിസം പരീക്ഷണത്തിൽ, രണ്ട് വെർച്വൽ സ്രോതസ്സുകൾ (virtual sources) ഉണ്ടാക്കുന്നത് എന്തിനാണ്?
    പ്രകാശത്തിന് വിസരണം സംഭവിക്കാത്ത ഒരു മാധ്യമം താഴെ പറയുന്നവയിൽ ഏതാണ്?