ഒരു സംസ്കാരത്തിന്റെ തനതുസവിശേഷതകൾ മറ്റൊരു സംസ്കാരത്തിലേക്ക് കലരുന്നതാണ് സാംസ്കാരികവ്യാപനം.
വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിൽ ഇടപഴകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഒരു സംസ്കാരത്തിൽ നിന്ന് മറ്റു സംസ്‌കാരങ്ങളിലേക്കും, തിരിച്ചും ഈ വ്യാപനം സംഭവിക്കാം.
കേരളത്തിൽ അതിഥിത്തൊഴിലാളികളുടെ എണ്ണം വർധിച്ചപ്പോൾ അവരുടെ ഭക്ഷണവിഭവങ്ങൾ ഇവിടെയും സുലഭമായി ലഭിക്കാൻ തുടങ്ങി പാനിപൂരി, പനീർ ടിക്ക, ദാൽ മഖനി പോലുള്ളവ ഉദാഹരണങ്ങളാണ്.
വസ്ത്രം, ഭാഷ, ആഘോഷം തുടങ്ങിയവയിലും മാറ്റങ്ങൾ പ്രകടമാണ്.
ഇത്തരത്തിൽ വിവിധ സംസ്കാരങ്ങൾ സൗഹൃദപൂർവം ഇടപഴകുമ്പോഴാണ് സാംസ്കാരിക വ്യാപനം സംഭവിക്കുന്നത്.