Challenger App

No.1 PSC Learning App

1M+ Downloads
ഒരു സാമ്പത്തിക വർഷത്തിലെ സാധനങ്ങളുടെ മൊത്തം വിറ്റു വരവ് എത്ര രൂപയിൽ കൂടുതലാണെങ്കിലാണ് വ്യാപാരികൾ ജി എസ് ടി രജിസ്ട്രേഷൻ എടുക്കേണ്ടത് :

A10 ലക്ഷത്തിൽ കൂടുതൽ

B40 ലക്ഷത്തിൽ കൂടുതൽ

C25 ലക്ഷത്തിൽ കൂടുതൽ

D30 ലക്ഷത്തിൽ കൂടുതൽ

Answer:

B. 40 ലക്ഷത്തിൽ കൂടുതൽ

Read Explanation:

  • കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻറ്കളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ 1മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായം ആണ് ചരക്കുസേവന നികുതി (G.S.T)

  • ഇതുപ്രകാരം ചരക്കുകളുടെയും സേവനങ്ങളുടെയും നിർമാണം മുതൽ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും നികുതി ചുമത്തപെടുന്നു.

  • വിജ്ഞാപനം നം.10/2018/Central Tax തിയതി 07-03-2019 പ്രകാരം വാർഷിക ടേണോവറിന്റെ പരിധി 20 ലക്ഷം എന്നത് 40 ലക്ഷമാക്കി ഉയർത്തപ്പെട്ടു.

  • ഇത് പ്രകാരം സാധനങ്ങളുടെ (goods) വിതരണത്തിന്റെ വാർഷിക ടേണോവർ 40 ലക്ഷം രൂപയിൽ അധികരിക്കുകയാണെങ്കിൽ ജി എസ് ടി രജിസ്ട്രേഷൻ എടുക്കേണ്ടതാണ്.
  • എന്നാൽ സേവനങ്ങളുടെ (services) വാർഷിക ടേണോവർ 20 ലക്ഷം രൂപയിൽ അധികരിക്കുകയാണെങ്കിൽ രജിസ്ട്രേഷൻ എടുക്കേണ്ടതാണ്


Related Questions:

ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എന്ന പദം______ മായി ബന്ധപ്പെട്ടിരിക്കുന്നു ?

GST യെ കുറിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് തെറ്റ് ?

(i) GST കൗൺസിലിൽ എല്ലാ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉൾപ്പെടുന്നു.

(ii) പരോക്ഷ നികുതി സംബന്ധിച്ച കെൽക്കർ ടാസ്ക് ഫോഴ്സ് ആദ്യമായി ഇന്ത്യയിൽ രാജ്യവ്യാപക GST എന്ന ആശയം മുന്നോട്ടുവച്ചു. 

(iii) ഇന്ത്യൻ പ്രധാനമന്ത്രിയാണ് GST കൗൺസിൽ അധ്യക്ഷൻ 

GST ബിൽ പാസ്സ് ആക്കിയ ആദ്യ ഇന്ത്യൻ സംസ്‌ഥാനം ഏതാണ് ?

GST യെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ഇന്ത്യയിലെ കയറ്റുമതിക്കും ഇറക്കുമതിക്കും സംയോജിത GST (IGST) ബാധകമാണ്.
  2. GST സംവിധാനത്തിൽ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലുകൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കും.
  3. 2017-ലാണ് ഇന്ത്യയിൽ GST നടപ്പിലാക്കിയത്.
    ജി.എസ്.ടി യിൽ ഉൾപ്പെട്ട നികുതികളുടെ ശരിയായ ജോഡി തിരഞ്ഞെടുക്കുക ?