App Logo

No.1 PSC Learning App

1M+ Downloads
ഒരു സാഹചര്യത്തെക്കുറിച്ചോ, വസ്തുതയെക്കുറിച്ചോ സ്വഭാവസവിശേഷതകളെക്കുറിച്ചോ ഉള്ള വിലയിരുത്തലിന്റെ പ്രകാശനമാണ് ........................ ലുള്ളത്.

Aകേസ് സ്റ്റഡി

Bറേറ്റിംങ് സ്കെയിൽ

Cഉപാഖ്യാനരേഖ

Dപ്രക്ഷേപണരീതി

Answer:

B. റേറ്റിംങ് സ്കെയിൽ

Read Explanation:

റേറ്റിംങ് സ്കെയിൽ (Rating scale)

  • ഒരു സാഹചര്യത്തെക്കുറിച്ചോ, വസ്തുതയെക്കുറിച്ചോ സ്വഭാവസവിശേഷതകളെക്കുറിച്ചോ ഉള്ള വിലയിരുത്തലിന്റെ പ്രകാശനമാണ് ഇതിലുള്ളത്.

 

  • ചെക്ക് ലിസ്റ്റിൽ നിന്നു വ്യത്യസ്തമായി റേറ്റിംഗ് സ്കെയിലിൽ, നിരീക്ഷിക്കപ്പെടുന്ന വ്യവഹാരത്തിന്റെ പ്രത്യേകതകൾ എത്ര അളവിലും തീവ്രതയിലുമുണ്ടെന്ന്  ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തുന്നു.

Related Questions:

മനഃശാസ്ത്രജ്ഞർ പ്രക്ഷേപണ ശോധകങ്ങൾ ഉപയോഗിക്കുന്നത് :
പ്രോജക്ട് മെത്തേഡിന്റെ ആദ്യ പ്രയോക്താവ്?
ഒരു ക്ലാസ്സിലെ വിദ്യാർത്ഥികൾക്കിടയിൽ സ്വീകരണ പ്രവണതയും തിരസ്കരണ പ്രവണതയും അളക്കാൻ അധ്യാപകൻ ഉപയോഗിക്കുന്ന ബോധന തന്ത്രമാണ് ?

അപഗ്രഥന രീതിയുടെ പ്രധാന നേട്ടങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. കണ്ടെത്തൽ പഠനത്തിനും ആശയഗ്രഹണത്തിനും ഏറ്റവും യോജിച്ച രീതി
  2. ഓരോ ഘട്ടത്തിലും പഠിതാവ് നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു. ഇത് പഠിതാവിന്റെ ചിന്താശേഷി വർധിപ്പിക്കും.
  3. ദൈർഘ്യമേറിയ പ്രക്രിയയാണ്

    നിരീക്ഷണ രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. ഒരു വ്യക്തിയുടെ വ്യവഹാരത്തെ തത്സമയം തന്നെ നേരിട്ട് നിരീക്ഷിക്കുന്ന രീതിയാണിത്. 
    2. നിരീക്ഷണം ഫലപ്രദമാകണമെങ്കിൽ കൃത്യമായ പ്ലാനിങ്, ഉപകരണങ്ങളുടെ (കാമറ, ടേപ്പ്, വീഡിയോ, പട്ടികകൾ, സ്ക്രീനുകൾ) യുക്തിപരമായ ഉപയോഗം, നിരീക്ഷകന്റെ മികച്ച വൈദഗ്ധ്യം, നിരീക്ഷകന്റെ സ്വാധീനരഹിതവും വസ്തുനിഷ്ഠവുമായ സമീപനം, വേഗത്തിലും കൃത്യവുമായ റിക്കാർഡിങ് എന്നിവ അനിവാര്യമാണ്.
    3. ക്ലാസുമുറിയിൽ പല സന്ദർഭങ്ങളിലും ഈ രീതി സഹായകരമാണ്
    4. ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ ഉയർന്ന വിശ്വാസ്യത നിരീക്ഷണരീതിയുടെ മേന്മയാണെങ്കിലും യോഗ്യതയുള്ള നിരീക്ഷകരുടെ കുറവും നിരീക്ഷക പക്ഷപാതവും വിവരങ്ങളുടെ രേഖീകരണ വൈഷമ്യവും പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.