Aബേക്കലൈറ്റ്
Bപോളിവിനൈലുകൾ
Cപോളിത്തീൻ
Dപോളിസ്റ്ററിനെ
Answer:
A. ബേക്കലൈറ്റ്
Read Explanation:
തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ (Thermoplastic polymers)
രേഖീയമായതോ കുറഞ്ഞ അളവിൽ ശാഖിയമായതോ ആയ ശൃംഖത്മക തന്മാത്രകളാണ് തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ.
ഇവ ചൂടാക്കുമ്പോൾ മൃദുവാവുകയും തണുപ്പിക്കുമ്പോൾ കാഠിന്യം ഉള്ളവയാവുകയും ഈ പ്രവർത്തനം തുടർച്ചയായി ആവർത്തിക്കുവാൻ കഴിയുന്നവയുമാണ്.
ഇത്തരം ബഹുലക ങ്ങളിൽ തന്മാത്രകൾക്കിടയിലുള്ള ബലം ഇലാസ്റ്റോമറുകളേക്കാൾ കൂടുതലും ഫൈബറുകളേക്കാൾ കുറവുമാണ്.
പോളിത്തീൻ, പോളിസ്റ്ററിനെ , പോളിവിനൈലുകൾ എന്നിവ ഉദാഹരണങ്ങളാണ്.
തെർമോസെറ്റിങ്ങ് ബഹുലകങ്ങൾ (Thermosetting polymers)
സങ്കരബന്ധനമുള്ളതോ ഉയർന്ന ശാഖീയമായതോ ആയ ബഹുലങ്ങളാണ് തെർമോസെറ്റിങ്ങ് ബഹുലകങ്ങൾ.
ചൂടാക്കുമ്പോൾ മോൾഡുകളിൽ ഇവ വ്യാപകമായ സങ്കരബന്ധനത്തിലേർപ്പെടും.തത്ഫലമായി ഇവ തുടർന്ന് ഉരുക്കാൻ പറ്റാത്ത ദ്രവ്യമായി മാറുന്നു. ഇവയെ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.
ബേക്കലൈറ്റ്, യൂറിയ ഫോർമാൾഡിഹൈഡ് റെസിൻസ് എന്നിവ ഉദാഹരണങ്ങളാണ്
