Challenger App

No.1 PSC Learning App

1M+ Downloads

കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ (CAG) സംബന്ധിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്

  1. രാഷ്ട്രപതിയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത്
  2. അദ്ദേഹത്തിന്റെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒരു ഹൈ കോടതി ജഡ്ജിയുടെതിന് തുല്യമാണ്
  3. അനുച്ഛേദം 148 പ്രകാരമാണ് സംസ്ഥാന ഗവൺമെന്റുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് CAG ഗവർണർക്ക് സമർപ്പിക്കുന്നത്
  4. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ വഴികാട്ടി/കൂട്ടുകാരൻ എന്നറിയപ്പെടുന്നത് CAG ആണ്.

    Aഎല്ലാം തെറ്റ്

    B2, 3 തെറ്റ്

    C1 മാത്രം തെറ്റ്

    D3 മാത്രം തെറ്റ്

    Answer:

    B. 2, 3 തെറ്റ്

    Read Explanation:

    കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG)

    • കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനവിനിയോഗത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പരിശോധിക്കുന്ന ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് ഡിപ്പാർട്ട്മെൻറ് തലവൻ. 
    • പൊതുഖജനാവിന്റെ 'വാച്ച് ഡോഗ്' എന്നറിയപ്പെടുന്നു
    • 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും', 'പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും, കാതും' എന്നിങ്ങനെയും വിശേഷിപ്പിക്കപ്പെടുന്നു.

    • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുഛേദം : 148 - 151 വകുപ്പുകൾ
    • ഭാരതത്തിന് ഒരു സി.എ.ജി വേണമെന്ന് നിഷ്‌കർഷിക്കുന്ന വകുപ്പ് - 148
    • അനുച്ഛേദം 151 അനുസരിച്ച് കേന്ദ്ര ഗവൺമെൻ്റുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് രാഷ്ട്രപതിക്ക് സി.എ.ജി സമർപ്പിക്കുന്നു.
    • അനുച്ഛേദം 151 അനുസരിച്ച് തന്നെ സംസ്ഥാന ഗവൺമെന്റുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് CAG ഗവർണർക്ക് സമർപ്പിക്കുന്നു.

    • സി.എ.ജി എന്ന ആശയം ഇന്ത്യ ബ്രിട്ടണൽ നിന്ന് കടം കൊണ്ടതാണ്

    • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് - രാഷ്‌ട്രപതി
    • കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഔദ്യോഗിക കാലാവധി - ആറു വർഷം അഥവാ 65 വയസ്സ്.
    • CAGയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒരു സുപ്രീം കോടതി ജഡ്ജിയുടെതിന് തുല്യമാണ്
    • സുപ്രീംകോടതി ജഡ്ജിയെ നീക്കുന്ന അതെ പ്രക്രിയ പിന്തുടർന്നുകൊണ്ട് രാഷ്ട്രപതിയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ തലസ്ഥാനത്തുനിന്ന് നീക്കുന്നത്.
    • സി.എ.ജി രാജിക്കത്ത് നൽകുന്നത് - രാഷ്ട്രപതിയ്ക്ക് 
    • കേന്ദ്ര ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - രാഷ്ട്രപതിയ്ക്ക്
    • സംസ്ഥാന ഗവൺമെന്റിന്റെ റിപ്പോർട്ട് സി.എ.ജി സമർപ്പിക്കുന്നത് - ഗവർണർക്ക് 

     


    Related Questions:

    അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?
    കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് നിയമപരമായ അംഗീകാരം ആദ്യമായി ലഭിച്ചത് ഏത് ആക്ടിലൂടെയാണ്?
    Which statement is not correct in the case of "Sovereign India"?
    In which election was NOTA used for the first time in India?
    ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടറസ് ഏത് രാജ്യക്കാരനാണ് ?