App Logo

No.1 PSC Learning App

1M+ Downloads
കന്നുകാലി വളർത്തൽ ഏതു മേഖലയിൽപ്പെടുന്നു ?

Aപ്രാഥമിക മേഖല

Bദ്വിതീയ മേഖല

Cതൃതീയ മേഖല

Dഇവയൊന്നുമല്ല

Answer:

A. പ്രാഥമിക മേഖല

Read Explanation:

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പ്രധാനമായും മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു

  1. പ്രാഥമിക മേഖല (Primary Sector)
  2. ദ്വിതീയ മേഖല (Secondary Sector)
  3. തൃതീയ മേഖല (Tertiary Sector)

പ്രാഥമിക മേഖല (Primary Sector)

  • കാർഷിക മേഖലയും അതിനോടാനുബന്ധിച്ച പ്രവർത്തനങ്ങളും  പ്രാഥമിക മേഖലയിലാണ് ഉൾപ്പെടുന്നത്.
  • വികസ്വര രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും പ്രാഥമിക മേഖലയിലായിരിക്കും.
  • കൃഷി , മൽസ്യ ബന്ധനം , വനപരിപാലനം , കന്നുകാലി സമ്പത്ത് എന്നിവയെല്ലാം പ്രാഥമിക മേഖലയിൽ ഉൾപ്പെടുന്നു 
  • കൃഷിക്ക് പ്രാധാന്യം കുടുതൽ ഉളളത് കൊണ്ട് പ്രാഥമിക മേഖല കാർഷിക മേഖല എന്നും അറിയപ്പെടുന്നു.
  • തൊഴിലിന്റെ സ്വഭാവം കാരണം, പ്രാഥമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളുകളെ റെഡ് കോളർ ജീവനക്കാർ എന്ന് വിളിക്കുന്നു.

പ്രാഥമിക മേഖലയുടെ ഉദാഹരണങ്ങൾ:

  • കൃഷി
  • വനപരിപാലനം
  • മത്സ്യബന്ധനം
  • കൽക്കരി ഖനനം
  • വജ്ര ഖനനം
  • എണ്ണ വേർതിരിച്ചെടുക്കൽ

 


Related Questions:

' ഇൻഷുറൻസ് ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സാമ്പത്തിക ശാസത്രത്തിൽ ഭൂമി എന്നതുകൊണ്ട് അർഥമാക്കുന്നതെന്ത്?
അസംസ്കൃത വസ്തുക്കളുടെയും മറ്റും ഉല്പാദനവുമായി ബന്ധപ്പെട്ട മേഖല ഏതാണ്?
ഉല്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ

താഴെ പറയുന്നവയിൽ സംഘടിത മേഖലയുമായി (Organised Sector) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏവ ? 

 1) തൊഴിൽ നിബന്ധനകൾ നിശ്ചയിച്ചിരിക്കുന്നു.

 2) ഗവൺമെന്റ് നിയന്ത്രണം ഉണ്ട്. 

3) താഴ്ന്ന വരുമാനം.

 4) ധാരാളം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നു.