App Logo

No.1 PSC Learning App

1M+ Downloads
കയ്യൂർ സമരം കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണ്. "കയ്യൂർ' ഏതു ജില്ലയിലാണ്?

Aവയനാട്

Bകണ്ണൂർ

Cകാസർഗോഡ്

Dകോഴിക്കോട്

Answer:

C. കാസർഗോഡ്

Read Explanation:

കയ്യൂർ സമരം:

  • കയ്യൂർ സമരം നടന്നത് : 1941 മാർച്ച് 28 ന് 
  • കയ്യൂർ സമരം നടന്ന ജില്ല : കാസർഗോഡ്
  • കയ്യൂർ സ്ഥിതി ചെയ്യുന്ന താലൂക്ക് : ഹോസ്ദുർഗ്
  • കയ്യൂർ സമരം നടന്ന നദീതീരം : കാരിയങ്കൊട് നദി, കാസർഗോഡ്
  • കാസർഗോഡ് ജില്ലയിലെ കയ്യൂർ എന്ന സ്ഥലത്ത് കർഷക സംഘങ്ങൾ ജന്മിത്വത്തിന് എതിരെ നടത്തിയ പ്രക്ഷോഭം 
  • ജന്മിമാർക്ക് വേണ്ടി കർഷകരെ പോലീസുകാർ അടിച്ചമർത്തുന്നത് പതിവായിരുന്നു.
  • ഇതിനെതിരെ കയ്യൂരിലെ ഇരുന്നൂറോളം  കർഷകർ  ധർണ നടത്തി.
  • “കയ്യൂർ സമര നായകൻ” എന്നറിയപ്പെടുന്ന കേരള മുഖ്യമന്ത്രി : ഇ കെ നായനാർ
  • കയ്യൂർ സമരത്തെ തുടർന്ന് സമരക്കാരിൽ നിന്നുള്ള ആക്രമണത്തെ ഭയന്ന് പുഴയിൽ ചാടി മരിച്ച പോലീസുകാരൻ : സുബ്ബരായൻ
  • കാര്യംകോട് പുഴയിൽ ആണ് സുബ്ബരായൻ ചാടി മരിച്ചത്
  • കയ്യൂർ സമരത്തെ തുടർന്ന് 61 പേർ പോലീസിന്റെ പിടിയിലായി

കയ്യൂർ സമരത്തെ തുടർന്ന് തൂക്കിലേറ്റപ്പെട്ടവർ: 

  • മഠത്തിൽ അപ്പു
  • പെഡോറ കുഞ്ഞമ്പുനായർ
  • കോയിത്താട്ടിൽ ചിരുകണ്ഠൻ 
  • പള്ളിക്കൽ അബൂബക്കർ
  • കയ്യൂർ സമരത്തെ തുടർന്ന് നാല് പേരെയും തൂക്കിലേറ്റിയത് : 1943 മാർച്ച് 29
  • കയ്യൂർ രക്തസാക്ഷി  ദിനമായ മാർച്ച് 29 ഇന്ത്യയിലുടനീളം കിസാൻ ദിനമായി ആചരിക്കാൻ അഖിലേന്ത്യാ കിസാൻ സമ്മേളനം തീരുമാനിച്ചു. 
  • വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചുരിക്കാടൻ കൃഷ്ണൻനായരെ പ്രായപൂർത്തിയാകാത്തതിനാൽ വധശിക്ഷയിൽ നിന്നും ഒഴിവാക്കി ദുർഗുണപരിഹാര പാഠശാലയിലേക്ക് അയച്ചു.

Related Questions:

The person who gave legal support for Malayali Memorial was ?
The Diwan of Travancore who suppressed Punnapra-Vayalar agitation was?
വാഗൺ ട്രാജഡി നടന്ന വർഷം:
'പഴശ്ശിരാജ' എന്ന ചിത്രത്തിൽ പഴശ്ശിരാജാ ആയിട്ട് വേഷമിട്ടത് :

പുന്നപ്ര-വയലാർ സമരത്തെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ബ്രിട്ടീഷ് പോലീസും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തകരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലായിരുന്നു അത്
  2. ഇതിൻറെ ഫലമായി ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെൻറ് സ്ഥാപിതമായി
  3. തിരുവിതാംകൂറിനെ അമേരിക്കൻ മാതൃകയിലുള്ള ഒരു സ്വതന്ത്ര സംസ്ഥാനമാക്കി മാറ്റുന്നതിനെതിരെ ആയിരുന്നു ഈ സമരം
  4. ക്വിറ്റ് ഇന്ത്യ സമരത്തിൻറെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതിനെ പിന്തുണച്ചു.