App Logo

No.1 PSC Learning App

1M+ Downloads
കരിമ്പ് കൃഷി, പരുത്തി കൃഷി തുടങ്ങിയവയ്ക്ക് അനുയോജ്യമായ കറുത്തപരുത്തി മണ്ണ് ഉണ്ടാകുന്നത് ഏതു പാറ പൊടിഞ്ഞാണ്?

Aബസാൾട്ട്

Bലാറ്ററൈറ്റ്

Cഗ്രാനൈറ്റ്

Dമണൽക്കല്ല്

Answer:

A. ബസാൾട്ട്

Read Explanation:

കറുത്ത മണ്ണ്

  • എക്കൽ മണ്ണിന് ശേഷം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ മണ്ണിനം 
  • റിഗര്‍ മണ്ണ്‌ , ചേർണോസെം, കറുത്ത പരുത്തി മണ്ണ് എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു 
  • കരിമ്പ് ,പരുത്തി എന്നിവ കൃഷി ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ മണ്ണിനം
  • മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഡെക്കാൻ പീഠഭൂമിയുടെ ഭൂരിഭാഗവും കറുത്ത മണ്ണ് ഉൾക്കൊള്ളുന്നു.
  • രാസപരമായി കറുത്ത മണ്ണിൽ കുമ്മായം, ഇരുമ്പ്, മഗ്നീഷ്യ, അലുമിന എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
  • ഇവയിൽ പൊട്ടാഷും അടങ്ങിയിട്ടുണ്ട്. എന്നാൽ ഫോസ്ഫറസ്, നൈട്രജൻ, ഓർഗാനിക് പദാർത്ഥങ്ങൾ കുറവാണ്.
  • കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന പ്രദേശം : ചിറ്റൂർ

Related Questions:

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവീകരിച്ച അത്യാധുനിക നാഷണൽ ജീൻ ബാങ്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
' ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ' രൂപീകരിച്ച വർഷം ?
ഇന്ത്യയിൽ ഏറ്റവും അധികം അരി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
Soils of India is deficient in which of the following?

നെല്‍കൃഷിയുമായി ബഡ്യപ്പെട്ട പ്രസ്താവനകള്‍ തെരഞ്ഞെടുക്കുക.

  1. ഇന്ത്യയിലെ മുഖ്യവിളകളില്‍ ഒന്നാണ്‌ നെല്ല്‌.
  2. ഒരു ഖാരിഫ്‌ വിളയാണ്‌
  3. ഉയര്‍ന്ന താപനിലയും ധാരാളം മഴ ലഭിയ്ക്കുന്ന ഭാഗങ്ങളിലും കൃഷി ചെയ്യുന്നു
  4. എക്കല്‍മണ്ണാണ്‌ നെല്‍കൃഷിക്ക് അനുയോജ്യം