App Logo

No.1 PSC Learning App

1M+ Downloads
കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ വ്യക്തി?

Aസച്ചിൻ ടെണ്ടുൽക്കർ

Bനവോമി ഒസാക്ക

Cറാഫേൽ നദാൽ

Dടൈഗർ വുഡ്സ്

Answer:

D. ടൈഗർ വുഡ്സ്

Read Explanation:

  • ഒരു വർഷ കാലയളവിലെ കായിക നേട്ടങ്ങളെ മാനദണ്ഡമാക്കി ടീമുകൾക്കും വ്യക്തികൾക്കും നൽകുന്ന പുരസ്കാരമാണ് ലോറസ് സ്പോർട്സ് അവാർഡ്.
  • 'കായിക രംഗത്തെ ഓസ്കാർ' എന്ന് ഈ അവാർഡിനെ വിശേഷിപ്പിക്കുന്നു.
  • 1999ൽ ഏർപ്പെടുത്തിയ ഈ അവാർഡ് 2000 മുതലാണ് നൽകി തുടങ്ങിയത്.

  • ലോകപ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സ് ആയിരുന്നു ആദ്യ ലോറസ് സ്പോർട്സ് അവാർഡ് ജേതാവ്.
  • കാർ റേസിംഗ് താരവും ഫോർമുല വൺ ചാമ്പ്യനുമായ മാക്സ് വെർസ്റ്റപ്പനാണ് 2022ലെ മികച്ച പുരുഷ താരത്തിനുള്ള ലോറസ് സ്പോർട്സ് അവാർഡ് ലഭിച്ചത്.
  • ലോറസ് 'സ്‌പോര്‍ടിങ് മൊമെന്റ് 2000-2020' പുരസ്കാരം നേടിയത് സച്ചിൻ ടെണ്ടുൽക്കറാണ്.
  • ലോറസ് പുരസ്കാരം ലഭിച്ച ഏക ഇന്ത്യൻ താരമാണ് സച്ചിൻ.

Related Questions:

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ദേശീയ ഫുട്ബോൾ ലീഗ് നിലവിൽ വന്ന വർഷം 1996 ആണ്.

2. 2007 മുതൽ ഇത് ഐ- ലീഗ് എന്ന് അറിയപ്പെടാൻ തുടങ്ങി. 

3.ഇന്ത്യയിലെ ഔദ്യോഗിക പ്രൊഫഷണൽ ഫുട്‌ബോൾ ലീഗാണ്‌ ഐ-ലീഗ്‌ 

2018 ലെ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയ രാജ്യം ?
2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തിൽ വിജയിച്ച ടീം ഏത് ?
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയിൽ സെഞ്ച്വറി നേടിയ ഏകതാരം ?
ഏറ്റവും കൂടുതൽ ഐസിസി ക്രിക്കറ്റ് കിരീടങ്ങൾ നേടിയ വനിത ക്യാപ്റ്റൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച താരം ആര് ?