App Logo

No.1 PSC Learning App

1M+ Downloads
കാലക്രമേണ വീനസിന്റെ അന്തരീക്ഷ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ NASA 2021 ൽ പ്രഖ്യാപിച്ച ദൗത്യം ആണ്

AVERITAS

BJWST

CThe Unicorn

DDAVINCI Plus 14.

Answer:

D. DAVINCI Plus 14.

Read Explanation:

ശുക്രൻ (വീനസ്)

  • പ്രഭാത നക്ഷത്രം (Morning Star), സായാഹ്‌ന നക്ഷത്രം (Evening Star) എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം.
  • ലൂസിഫർ എന്നറിയപ്പെടുന്ന സൗരയൂഥത്തിലെ ഗ്രഹം
  • റോമൻ ജനതയുടെ പ്രണയദേവതയുടെ പേര് - വീനസ്
  • ഏറ്റവും തിളക്കമുള്ള ഗ്രഹം
  • ശുക്രനിലെ തിളക്കത്തിന് കാരണം - ശുക്രമേഘങ്ങൾ മൂലമുള്ള സൂര്യപ്രകാശ പ്രതിഫലനം 
  • ഏറ്റവും ചൂട് കൂടിയ ഗ്രഹം 
  • ഹരിതഗൃഹപ്രഭാവമാണ് ശുക്രനിൽ ചൂട് കൂടാൻ കാരണം.
  • ഭൂമിക്ക് പുറമെ ഹരിതഗൃഹപ്രഭാവമുള്ള ഏകഗ്രഹം ശുക്രനാണ്
  • വലുപ്പത്തിൽ ആറാം സ്ഥാനത്തുള്ള ഗ്രഹം
  • സൾഫ്യൂറിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ മൂടപെട്ടതാണ് ശുക്രൻ.
  • അതിനാൽ ആസിഡ് മഴ തുടർച്ചയായി വീനസിൽ പെയ്യുന്നു.
  • അഗ്നിപർവ്വതങ്ങളും, സമതലങ്ങളും ചേർന്നതാണ് ശുക്രന്റെ ഉപരിതലം.
  • വീനസിൽ സ്ഥിതിചെയ്യുന്ന ഏറ്റവം വലിയ കൊടുമുടി - മാക്‌സ്‌വെൽ മോണ്ട്സ്
  • ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന വാതകം - കാർബൺ ഡയോക്‌സൈഡ്
  • ശുക്രനിലെ വിശാലമായ പീഠഭൂമിയാണ് ലക്ഷ്മിപ്ലാനം.

ഭൂമിയും ശുക്രനും :

  • ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം
  • 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്നു.
  • ഭൂമിക്ക് സമാനമായ വലുപ്പം ഉള്ളതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്.
  • രാത്രിയിൽ ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും കാണുവാൻ സാധിക്കുന്ന ഏറ്റവും തിളക്കമേറിയ ആകാശഗോളം

സൂര്യനും ശുക്രനും

  • 'സൂര്യന്റെ അരുമ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഗ്രഹം
  • സൂര്യനിൽ നിന്നുള്ള ശുക്രന്റെ അകലം - 0.7 അസ്‌ട്രോണോമിക്കൽ യൂണിറ്റ്
  • സൂര്യപ്രകാശ പ്രതിഫലനം ഏറ്റവും കൂടുതലുള്ള ഗ്രഹം
  • ഭൂമിക്കും സൂര്യനുമിടയിൽ ശുക്രൻ വരുന്ന പ്രതിഭാസം - ശുക്രസംതരണം
  • ശുക്രസംതരണം എന്ന പ്രതിഭാസം ആദ്യമായി പ്രവചിച്ചത് - കെല്ലർ
  • ഏറ്റവും ഒടുവിലത്തെ ശുക്രസംതരണം ദൃശ്യമായത് - 2012 ജൂൺ 6
  • കിഴക്കുനിന്നും പടിഞ്ഞാറോട്ട് കറങ്ങുന്ന ഗ്രഹങ്ങൾ - വീനസ്, യുറാനസ്
  • സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്ന ഗ്രഹം - വീനസ്
  • ശുക്രന്റെ ഭ്രമണകാലം 243 ദിവസമാണ്. (ഏറ്റവും വേഗം കുറഞ്ഞ സ്വയം ഭ്രമണമാണിത്).
  • ഭ്രമണകാലം പരിക്രമണകാലത്തിനേക്കാൾ കൂടുതലുള്ള ഗ്രഹം.
  • പരിക്രമണത്തേക്കാൾ സ്വയം ഭ്രമണത്തിന് കൂടുതൽ സമയം ആവശ്യമുള്ളതിനാലാണ് ശുക്രനിൽ വർഷത്തേക്കാൾ ദിവസത്തിന് ദൈർഘ്യം കൂടുന്നത്.
  • സൂര്യനെ വലം വെക്കാൻ 244 ദിവസമാണ് വേണ്ടത്. 
  • ഏറ്റവും വൃത്താകാരമായ പ്രദക്ഷിണപഥമുള്ള ഗ്രഹം

ശുക്രനിലെ പര്യവേഷണങ്ങൾ :

  • ശുക്രഗ്രഹത്തെ നിരീക്ഷിക്കുവാൻ വിക്ഷേപിച്ച ആദ്യ പേടകമായ മറീനർ 2 വിക്ഷേപിച്ച രാജ്യം - അമേരിക്ക (1962)
  • ശുക്രനിൽ പര്യവേഷണം നടത്താൻ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച വാഹന പരമ്പരയാണ് വെനീറ.
  • ശുക്രനെ പഠിക്കുവാനായി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകം - വീനസ് എക്‌സ്പ്രസ്സ്
  • ശുക്രനിലെ അന്തരീക്ഷത്തിൽ ഓസോൺ പാളിയുണ്ടെന്ന് നിരീക്ഷിച്ച ബഹിരാകാശ പേടകം - വീനസ് എക്‌സ്പ്രസ്സ്
  • ശുക്രന്റെ പരിക്രമണപഥത്തിനെക്കുറിച്ച് പഠിക്കാനും അന്തരീക്ഷ അന്വേഷണത്തിനും വേണ്ടി 2021 ജൂൺ 2-ന് നാസ ആരംഭിച്ച ദൌത്യം : DAVINCI (ഡീപ് അറ്റ്‌മോസ്ഫിയർ വീനസ് ഇൻവെസ്റ്റിഗേഷൻ ഓഫ് നോബിൾ ഗ്യാസ്, കെമിസ്ട്രി, ഇമേജിംഗ്) .




Related Questions:

രാകേഷ് ശർമയുമായി ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക

Which of the following correctly describes satellite constellation requirements?

  1. LEO systems need more satellites than GEO for global coverage.

  2. MEO requires more satellites than LEO.

  3. GEO systems require only 3 satellites for most of the globe.

Which PSLV flight was PSLV-C51 in sequence?
അടുത്തിടെ ISRO വിജയകരമായി പരീക്ഷിച്ച വിക്ഷേപണ വാഹനങ്ങൾ പുനരുപയോഗിക്കുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ടി റീസ്റ്റാർട്ട് സാങ്കേതികവിദ്യയിൽ നിർമ്മിച്ച റോക്കറ്റ് എൻജിൻ ഏത് ?

Regarding GSLV Mk III, which statements are correct?

  1. It is India’s heaviest and shortest rocket.

  2. It uses a two-stage propulsion system.

  3. It can place 8 tonnes in Low Earth Orbit.