App Logo

No.1 PSC Learning App

1M+ Downloads
കാലാവധി പൂർത്തിയാകാത്ത എക പഞ്ചവത്സര പദ്ധതി ഏത് ?

Aഒന്നാം പദ്ധതി

Bരണ്ടാം പദ്ധതി

Cനാലാം പദ്ധതി

Dഅഞ്ചാം പദ്ധതി

Answer:

D. അഞ്ചാം പദ്ധതി

Read Explanation:

അഞ്ചാം പഞ്ചവത്സര പദ്ധതി

  • 1974 മുതൽ 1978 വരെയായിരുന്നു പദ്ധതിയുടെ കാലഘട്ടം.
  • പ്രധാന ലക്ഷ്യം : ദാരിദ്ര്യം നിർമാർജനം
  • പദ്ധതിയുടെ മുദ്രാവാക്യം  - ദാരിദ്യം അകറ്റൂ (ഗരീബി ഹട്ടാവോ)
  • ഇന്ദിരാഗാന്ധി ഇരുപതിന പരിപാടികൾ (1975) ആരംഭിച്ച പഞ്ചവത്സര പദ്ധതി
  • ബാങ്ക്‌ നിക്ഷേപത്തിന്റെ വളര്‍ച്ച ഏറ്റവും കൂടുതലായ പഞ്ചവത്സര പദ്ധതി
  • DP Dhar രൂപകൽപ്പന ചെയ്ത പഞ്ചവത്സര പദ്ധതി

  • 'ജോലിക്ക് കൂലി ഭക്ഷണം' എന്ന പദ്ധതി ആരംഭിച്ചത് ഈ പഞ്ചവത്സര പദ്ധതി കാലത്തിലാണ്
  • ചിലവ് ഏറ്റവും കൂടുതലായിരുന്ന പഞ്ചവത്സര പദ്ധതി
  • വൈദ്യുതി വിതരണ നിയമം ഭേദഗതി ചെയ്ത കാലത്തെ പഞ്ചവത്സര പദ്ധതി (1976)
  • കാർഷിക ഉത്പാദനവും ജലവിതരണവും ലക്ഷ്യമാക്കിക്കൊണ്ട് കമാൻഡ് ഏരിയ ഡെവലപ്മെൻറ് ആരംഭിച്ച പഞ്ചവത്സര പദ്ധതി.
  • സംയോജിത ശിശു വികസന സേവന പദ്ധതി നിലവിൽ വന്നത് (1975 ഒക്ടോബർ 2) ഈ പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ്.

  • കാലാവധി പൂർത്തിയാക്കാത്ത ഏക പഞ്ചവത്സര പദ്ധതി
  • മൊറാർജി ദേശായി ഗവൺമെൻറ് അധികാരത്തിൽ വന്നതോടുകൂടി അഞ്ചാം പഞ്ചവത്സര പദ്ധതി നിർത്തിവച്ചു.

Related Questions:

ഒന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക് എത്രയായിരുന്നു ?
The first five year plan gave priority to?
Command Area Development Programme (CADP) was launched during which five year plan?
The removal of poverty and achievement of self reliance was the main objective of which five year plan?
താഴെ പറയുന്നതിൽ ഒന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധം ഇല്ലാത്തത് ഏതാണ് ?