കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമായി ആചരിക്കുന്ന അനുഷ്ഠാനം ഏത് ?Aശിവരാത്രിBശ്രീകൃഷ്ണ ജയന്തിCവിനായക ചതുർത്ഥിDമകരസംക്രാന്തിAnswer: A. ശിവരാത്രി Read Explanation: ലോകമെമ്പാടുമുള്ള ശിവഭക്തരുടെ ആഘോഷമാണ് മഹാശിവരാത്രി. ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. ശിവരാത്രി അനുഷ്ഠാനം സകലപാപങ്ങളും നശിപ്പിക്കുന്നതും സർവ്വ അനുഗ്രഹങ്ങളും നൽകുന്നതെന്നുമാണ് ഐതിഹ്യം. Read more in App