Challenger App

No.1 PSC Learning App

1M+ Downloads

കുട്ടികളുടെ അവകാശ സംരക്ഷണവും ആയി ബന്ധപെടുന്ന ഭരണഘടനയിലെ വകുപ്പുകൾ ഇവയിൽ ഏതെല്ലാമാണ് ?

  1. ആർട്ടിക്കിൾ 15(3)
  2. ആർട്ടിക്കിൾ 21 A
  3. ആർട്ടിക്കിൾ 23
  4. ആർട്ടിക്കിൾ 24

    Aiv മാത്രം

    Bഇവയെല്ലാം

    Ci, iii എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    ഭരണഘടനയിലെ മേൽപ്പറഞ്ഞ മൗലികാവകാശങ്ങളും ആയി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കുട്ടികളുടെ അവകാശ സംരക്ഷണവുമായും ബന്ധപ്പെട്ടിരിക്കുന്നു.

    • ആർട്ടിക്കിൾ 15(3) : സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക നിയമം വ്യവസ്ഥകൾ ഉണ്ടാക്കുന്നതിനുള്ള അധികാരം ഭരണകൂടത്തിന് നൽകുന്നു.

    • ആർട്ടിക്കിൾ 21 എ : 6 വയസ്സുമുതൽ 14 വയസ്സുവരെവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം വിവരിക്കുന്നു.

    • ആർട്ടിക്കിൾ 23 : മനുഷ്യക്കടത്തും നിർബന്ധിത വേലയും നിരോധിക്കുന്നു.മനുഷ്യ കടത്തിൽ നിന്നും ചൂഷണത്തിൽ നിന്നും കുട്ടികൾക്കുമിത് സംരക്ഷണം നൽകുന്നു.

    • ആർട്ടിക്കിൾ 24 : ബാലവേല നിരോധനം ചെയ്യുന്നു.പതിനാലു വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെയും ഏതെങ്കിലും ഫാക്ടറിയിലോ ഖനിയിലോ ജോലി ചെയ്യാനോ മറ്റേതെങ്കിലും അപകടകരമായ തൊഴിലിൽ ഏർപ്പെടുത്താനോ പാടുള്ളതല്ല.

     


    Related Questions:

    താഴെ പറയുന്നവയിൽ ഏത് മൗലിക അവകാശത്തെയാണ് ഡോ. ബി. ആർ. അംബേദ്കർ ഭരണഘടനയുടെ 'ഹ്യദയവും ആത്മാവും' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ?
    ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?

    താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. പൗരന്മാർക്ക് മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്നത് ഭരണഘടനയാണ്.
    2. മൗലികാവകാശങ്ങൾ പവിത്രമല്ല, സ്ഥിരമല്ല, സമ്പൂർണ്ണം അല്ല. 
    3. 1971 ലെ 24th ഭേദഗതി പ്രകാരം ഗോലക്നാഥ് കേസിന്റെ വിധിയെ മറികടന്ന്  പാർലമെന്റിനു ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തെയും ഭേദഗതി ചെയ്യാനുള്ള അധികാരം നൽകി
      ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം ?
      Which one of the fundamental rights according to Ambedkar 'as heart and soul of the Indian Constitution'?