കൂട്ടത്തിൽ ഒറ്റപ്പെട്ടത് കണ്ടെത്തുക :
Aസീമങ്കി
Bടോർച്ച്
Cനെറ്റ്സ്കേപ്പ്
Dസ്ക്രൈബസ്
Answer:
D. സ്ക്രൈബസ്
Read Explanation:
- സീമങ്കി,ടോർച്ച്,നെറ്റ്സ്കേപ്പ് എന്നിവ ബ്രൗസറുകൾക്ക് ഉദാഹരണമാണ്.
- സ്ക്രൈബസ് ഒരു വേർഡ് പ്രോസസിംഗ് സോഫ്റ്റ്വെയർ ആണ്
വേർഡ് പ്രോസസിംഗ് സോഫ്റ്റ്വെയർ
- ഡോക്യുമെന്റുകൾ നിർമ്മിക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്ത സോഫ്റ്റ്വെയറുകൾ.
- വേർഡ് പ്രോസസിംഗ് സോഫ്റ്റ്വെയറിലൂടെ ലേഖനങ്ങൾ, കത്തുകൾ, നോട്ടീസുകൾ തുടങ്ങിയവ നിർമ്മിക്കുവാനും മാറ്റങ്ങൾ വരുത്തുവാനും സാധിക്കും.
- ലിഖിത ഉള്ളടക്കത്തിന്റെ രൂപകല്പന, ചിട്ടപ്പെടുത്തൽ, പ്രിൻറിംഗ് എന്നിവ വേർഡ് പ്രോസസിംഗ് സോഫ്റ്റ്വെയറുകളിലൂടെ എളുപ്പത്തിൽ സാധ്യമാകുന്നു.
- ചിത്രങ്ങൾ, രേഖാചിത്രങ്ങൾ, പട്ടികകൾ എന്നിവ ഉൾപ്പെടുത്താനും ഇവയ്ക്ക് സാധിക്കും
- മൈക്രോ സോഫ്റ്റ് വേർഡ്, ഓപ്പൺ ഓഫീസ് റൈറ്റർ, ആപ്പിൾ ഐ വർക്ക് പേജസ് തുടങ്ങിയവ ഇത്തരം സോഫ്റ്റ്വെയറുകൾക്ക് ഉദാഹരണമാണ്.