Challenger App

No.1 PSC Learning App

1M+ Downloads
കൂനൻ കുരിശുസത്യം ഏത് വിഭാഗക്കാരുമായി ബന്ധപ്പെട്ടതാണ്?

Aലത്തീൻ ക്രിസ്ത്യാനികൾ

Bസുറിയാനി ക്രിസ്ത്യാനികൾ

Cമാർത്തോമാ ക്രിസ്ത്യാനികൾ

Dയാക്കോബായ ക്രിസ്ത്യാനികൾ

Answer:

B. സുറിയാനി ക്രിസ്ത്യാനികൾ

Read Explanation:

കൂനൻ കുരിശ് സത്യം

  • ഉദയംപേരൂർ സുന്നഹദോസിനു ശേഷം സുറിയാനി ക്രിസ്ത്യാനികൾ ലത്തീൻ ബിഷപ്പുമാരുടെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത സംഭവമാണ് കൂനൻ കുരിശു സത്യം.

  • കേരളത്തിൽ ക്രിസ്തുമത വിശ്വാസികൾക്കിടയിൽ പിളർപ്പ് ഉണ്ടാക്കിയ സംഭവം

  • കൂനൻ കുരിശ് പ്രതിജ്ഞ നടന്നവർഷം 1653 ജനുവരി 3

  • കൂനൻ കുരിശ് പ്രതിജ്ഞ നടന്ന സ്ഥലം : മട്ടാഞ്ചേരി പഴയ കുരിശ്ശിന് മുന്നിൽ.

  • കൂനൻ കുരിശുസത്യം സുറിയാനി ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ടതാണ്

  • പോർച്ചുഗീസുകാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് സുറിയാനി ക്രിസ്ത്യാനികൾ റോമൻ കത്തോലിക്കാ സഭയുടെ ആധിപത്യം ഉപേക്ഷിക്കാൻ തീരുമാനിച്ചു.

  • ഇതിന്റെ ഭാഗമായി അവർ മട്ടാഞ്ചേരി പള്ളിയിൽ ഒത്തുചേർന്ന് പ്രതിജ്ഞയെടുത്തു.


Related Questions:

ശരിയായത് തിരഞ്ഞെടുക്കുക.

  1. വൈക്കം സത്യാഗ്രഹം-1928
  2. ഗുരുവായൂർ സത്യാഗ്രഹം -1931
  3. ക്ഷേത്ര പ്രവേശന വിളംബരം-1936
  4. മലബാർ ജില്ല കോൺഗ്രസിന്റെ പ്രഥമ സമ്മേളനം-1916
    പാലായി വിളവെടുപ്പ് സമരം നടന്നത് ഏത് ജില്ലയിലാണ്?
    കീഴരിയൂർ ബോംബ്കേസ് ഏത് പസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    "ചതിയാ അടുത്ത് വരരുത്, എന്നെ തൊട്ട് അശുദ്ധമാക്കരുത്" - എന്ന് വെടിയേറ്റു വീഴുമ്പോൾ പറഞ്ഞത് ?
    Kurichia Revolt started on :