App Logo

No.1 PSC Learning App

1M+ Downloads
കൃഷ്ണനാട്ടത്തിന്റെ കാവ്യരൂപമായ കൃഷ്ണഗീതി രചിച്ചത് ആരാണ് ?

Aകൊട്ടാരക്കര തമ്പുരാൻ

Bമാനവേദ രാജാവ്

Cഎ ആർ രാജരാജ വർമ്മ

Dകേരള വർമ്മ വലിയകോയിതമ്പുരാൻ

Answer:

B. മാനവേദ രാജാവ്

Read Explanation:

കൃഷ്ണനാട്ടം

  • കോഴിക്കോട് സാമൂതിരി രാജകുടുംബത്തിലെ മാനവേദൻ സാമൂതിരിയാണ് കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവ്.
  • അദ്ദേഹം തന്റെ 'കൃഷ്ണഗീതി' എന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കിയാണ് കൃഷ്ണനാട്ടം ആവിഷ്കരിച്ചത്.
  • കൃഷ്ണനാട്ടത്തിൽ ശ്രീകൃഷ്ണന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കഥകൾ എട്ടു ദിവസങ്ങളിലായി പറയുന്നു.

  • കേരളത്തിലെ ആദ്യത്തെ നൃത്ത നാടകമായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഉപാസനകല 
  • കൃഷ്ണനാട്ടം അരങ്ങേറുന്ന ക്ഷേത്രാങ്കണം - ഗുരുവായൂർ
  • കൃഷ്ണനാട്ടത്തിന്റെ പ്രധാന ചടങ്ങുകൾ - കേളി, അരങ്ങുകേളി, തോടയം, പുറപ്പാട്, കഥാരംഭം, ധനാശി
  • കൃഷ്ണനാട്ടത്തിന്റെ മറ്റു പേരുകൾ - കൃഷ്ണനാടകം, കൃഷ്ണാഷ്ടകം
  • കൃഷ്ണനാട്ടത്തിന്റെ പശ്ചാത്തല വാദ്യങ്ങൾ - ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ഇടയ്ക്ക, ചേങ്ങില, ഇലത്താളം, ശംഖ് 

Related Questions:

കേരളത്തിലെ ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ?
'തിരുവിതാംകൂർ സഹോദരിമാർ' എന്നറിയപ്പെട്ട അഭിനയപ്രതിഭകളിൽ ഉൾപ്പെടാത്തതാര്?
കുടിയാട്ടത്തേപ്പറ്റിയുള്ള ' നാട്യകല്പ ദ്രുമം ' എന്ന കൃതി രചിച്ചത് ആരാണ് ?
2025 മാർച്ചിൽ അന്തരിച്ച "മങ്കൊമ്പ് ഗോപാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പുരന്ദരദാസിന്റെ യഥാർഥ നാമം?