Challenger App

No.1 PSC Learning App

1M+ Downloads
കെ.പി.ആർ. ഗോപാലനെ വധശിക്ഷക്ക് വിധിക്കാൻ കാരണമായ പ്രക്ഷോഭം ?

Aആറ്റിങ്ങൽ കലാപം

Bമൊറാഴ സമരം

Cഅഞ്ചുതെങ്ങ് കലാപം

Dകരിവെള്ളൂർ സമരം

Answer:

B. മൊറാഴ സമരം

Read Explanation:

മൊറാഴ സമരം:

  • മൊറാഴ സമരം നടന്നത് : 1940 സെപ്റ്റംബർ 15 നാണ് 
  • കണ്ണൂർ ജില്ലയിലാണ് മൊറാഴ സമരം നടന്നത്
  • കേരളത്തിൽ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിൽ നടന്ന ആദ്യ സമരം
  • രണ്ടാം ലോകമഹായുദ്ധകാലത്ത് വിലവർധനയ്ക്കും, ബ്രിട്ടീഷ് ഗവൺമെന്റ് മർദ്ദനമുറകൾക്കും എതിരെ കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ നടന്ന ആദ്യ പ്രക്ഷോഭം
  • രണ്ടാം ലോകമഹായുദ്ധത്തിന് ബ്രിട്ടീഷ് സർക്കാരിന്റെ മർദ്ദന നയങ്ങൾക്കുമെതിരെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ കോൺഗ്രസ് പ്രവർത്തകർ മലബാറിൽ മർദ്ദന പ്രതിഷേധ ദിനമായി സെപ്റ്റംബർ 15 ആചരിച്ചു. സമാധാനപരമായി നടന്ന പൊതുയോഗതിനെതിരെ പോലീസ് മർദ്ദനം ആരംഭിച്ചു. 
  • 1940 സെപ്തംബർ 15 ന് സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കാൻ കെപിസിസി ജനങ്ങളോട് ആഹ്വാനം ചെയ്തു.
  • തുടർന്നു നടന്ന വെടിവെപ്പിൽ രണ്ടു സമരാനുകൂലികൾ  കൊല്ലപ്പെട്ടു. 
  • മൊറാഴ സമരത്തിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ : കെ എം കുട്ടികൃഷ്ണമേനോൻ,ഗോപാലൻ നമ്പ്യാർ 
  • മൊറാഴ സമരവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിപ്ലവകാരി : കെ പി ആർ ഗോപാലൻ
  • ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവ് : കെ പി ആർ ഗോപാലൻ

Related Questions:

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യവയോധിക എന്ന് വിശേഷിപ്പിക്കുന്നത് ?

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ കണ്ടെത്തുക

 

(1) അരുണ ആസിഫ് അലി ക്വിറ്റ് ഇന്ത്യ സമരത്തിൽ സജീവ പ്രവർത്തക

 

(2) മാഡം ബിക്കാജി കാമ അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തി

 

(3) പണ്ഡിത രമാഭായി ബോംബെയിൽ ശാരദാസതൻ സ്ഥാപിച്ചു

സുഭാഷ് ചന്ദ്ര ബോസിന്റെ 125 -ാം ജന്മദിനവാർഷികത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നത് എവിടെയാണ് ?
' നാഗന്മാരുടെ റാണി ' എന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ് ?
ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം രചിച്ചതാര് ?