Challenger App

No.1 PSC Learning App

1M+ Downloads
കെ പി വള്ളോൻ എത്ര തവണ കൊച്ചി ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ?

A1

B2

C3

D4

Answer:

B. 2

Read Explanation:

കെ.പി.വള്ളോൻ

  • കൊച്ചിയിലെ വിപ്ലവസമരങ്ങളുടെ നേതാവ് 
  • എറണാകുളത്ത് നിന്നും 'അധഃകൃതൻ', 'ഹരിജൻ' എന്നീ മാസികകൾ ആരംഭിച്ച നവോത്ഥാന നായകൻ
  • വള്ളോൻ MLC (വള്ളോനെമ്മൽസി) എന്നറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കർത്താവ്.
  • കൊച്ചി പുലയർ മഹാസഭയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
  • 1931-40 കാലയളവിൽ കൊച്ചി നിയമസഭാംഗമായിരുന്നു.
  • രണ്ടുതവണ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1935ൽ ബുദ്ധമതം സ്വീകരിച്ചു
  • ദളിത് വിദ്യാർഥികൾക്കുവേണ്ടി എറണാകുളത്ത് ഹോസ്റ്റൽ സ്ഥാപിച്ച നവോത്ഥാന നായകൻ 
  • കെ പി വള്ളോൻ ദളിത് വിദ്യാർത്ഥികൾക്ക് വേണ്ടി ഹോസ്റ്റൽ സ്ഥാപിച്ച വർഷം : 1938 
  • കെ.പി.വള്ളോന്റെ സഹോദരിയും ഭരണഘടനാ നിർമ്മാണസഭയിൽ അംഗമായിരുന്നതുമായ വ്യക്തി - ദാക്ഷായണി വേലായുധൻ 
  • 1940 ഏപ്രിൽ 14ന് വസൂരി ബാധിച്ച് കെ.പി.വള്ളോൻ മരണമടഞ്ഞു.

Related Questions:

കേരളത്തിൽ പന്തിഭോജനം ആരംഭിച്ചത് ആരാണ്?

കേരളത്തിലെ പത്രങ്ങളും അവയുമായി ബന്ധപ്പെട്ട വ്യക്തികളും തന്നിരിക്കുന്നു. അവയിൽ ശരിയായ ജോടി കണ്ടെത്തുക.

i) മാതൃഭൂമി – കെ. പി. കേശവമേനോൻ 

ii) കേരള  കൗമുദി  -  സി.വി. കുഞ്ഞുരാമൻ

iii) അൽ അമീൻ - വക്കം അബ്ദുൾ ഖാദർ മൗലവി

Consider the following table :

(1) Vaikunda Swamikal    - Prachina Malayala  

(ii) Chattampi Swamikal  -  Atmavidya Kahalam  

(iii) Vaghbhatananda - Arulnul 

(iv) Sree Narayana Guru  - Daivadashakam  

 

ഇവയിൽ ശ്രീനാരായണഗുരു രചിച്ച കൃതികൾ ഏതെല്ലാം ആണ് ?

  1. നവമഞ്ജരി
  2. ദർശനമാല
  3. മുനിചര്യപഞ്ചകം
  4. ഗജേന്ദ്രമോക്ഷം

    താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

    1. ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും ചെറുപ്പകാലത്ത് ഹഠയോഗാദികൾ അഭ്യസിപ്പിച്ചത് തൈക്കാട് അയ്യ ആയിരുന്നു.
    2. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ തൈക്കാട് അയ്യയുടെ പ്രധാന ശിഷ്യൻമാരിൽ ഒരാളായിരുന്നു.