App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ, ഇൻഫർമേഷൻ കമ്മിഷണർമാർ എന്നിവരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപ്പെടാത്തതാര്?

Aപ്രധാനമന്ത്രി

Bലോക്സഭാ പ്രതിപക്ഷ നേതാവ്

Cഒരു ക്യാബിനറ്റ് മന്ത്രി

Dലോക്സഭാ സ്പീക്കർ

Answer:

D. ലോക്സഭാ സ്പീക്കർ

Read Explanation:

പ്രധാനമന്ത്രി,പ്രതിപക്ഷനേതാവ്,പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ, ഇൻഫർമേഷൻ കമ്മിഷണർമാർ എന്നിവരെ തെരഞ്ഞെടുക്കുന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ചീഫ് ഇൻഫർമേഷൻ കമ്മിഷനറും 10 ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും ഉൾപ്പെടുന്നു.


Related Questions:

2005 ലെ വിവരാവകാശ നിയമത്തിൽ 6 അധ്യായങ്ങളിലായി എത്ര സെക്ഷൻ ഉണ്ട് ?
വിവരാവകാശ നിയമ പ്രകാരം (RTI ) ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകൾക്കായി ആവശ്യപ്പെടുന്ന വിവരങ്ങൾ വിതരണം ചെയ്യുന്നതിന് എത്ര സമയം നൽകിയിട്ടുണ്ട് ?
ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം. 2012 (പോക്സോ ആക്‌ട്) പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത്?
ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ ദളിത് വിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തി ആര് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിവരാവകാശ നിയമം തദ്ദേശിയമായി പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം – തമിഴ്നാട്(1997)
  2. 2005ലെ വിവരാവകാശ നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം - ഗുജറാത്ത്
  3. ഇന്ത്യ വിവരാവകാശ നിയമം പാസാക്കിയ 55-ാമത്തെ രാജ്യമാണ്