Challenger App

No.1 PSC Learning App

1M+ Downloads

കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. 
  2. കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ഒരു മുഖ്യ വിവരാവകാശ കമ്മീഷണറും 10 ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും ഉണ്ടായിരിക്കണം
  3. വിവരാവകാശ നിയമത്തിലെ 'സെക്ഷൻ 16' കേന്ദ്ര വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും പുറത്താക്കലിനെ കുറിച്ച് പ്രതിപാദിക്കുന്നു

    Aഇവയൊന്നുമല്ല

    Bii തെറ്റ്, iii ശരി

    Ci, ii ശരി

    Dഎല്ലാം ശരി

    Answer:

    C. i, ii ശരി

    Read Explanation:

    • 2005 ഒക്ടോബർ 12 നാണ് കേന്ദ്രവിവരാവകാശ കമ്മീഷൻ രൂപവത്കൃതമായത്.
    • 2005-ലെ വിവരാവകാശനിയമ പ്രകാരം സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചു.
    • കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്രവിവരവകാശ കമ്മീഷൻ.

    • വിവരാവകാശ നിയമത്തിലെ 'സെക്ഷൻ 17' സംസ്ഥാന വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും പുറത്താക്കലിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.
    • കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ യും മറ്റ് അംഗങ്ങളുടെയും പുറത്താക്കലിനെ കുറിച്ച് പ്രതിപാദിക്കുന്നത് വിവരാവകാശ നിയമത്തിലെ 'സെക്ഷൻ 14'ലാണ്.

    Related Questions:

    ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?
    വിവരാവകാശ നിയമ ഭേദഗതി ബിൽ , 2019 ലോക്സഭയിൽ അവതരിപ്പിച്ചത് ആരാണ് ?
    ഒരു പത്രപ്രവർത്തകൻ കാബിനറ്റ് പേപ്പറുകളെക്കുറിച്ചുള്ള വിവരങ്ങൾ അഭ്യർത്ഥിക്കുന്നു. പക്ഷേ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നിരസിക്കുന്നു. ആർടിഐ നിയമത്തിലെ ഏത് വകുപ്പിൻ്റെ അടിസ്ഥാനത്തിലാണ് ഈ ഇളവ് ന്യായീകരിക്കാൻ സാധ്യത?

    ചീഫ് ഇൻഫർമേഷൻ കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായിട്ടുള്ളവ ഏതാണ് ?

    1. 5 വർഷം കാലാവധി.
    2. 65 വയസ്സ് പൂർത്തിയായ ശേഷം സ്ഥാനം വഹിക്കാൻ പാടില്ല.
    3. പുനർ നിയമത്തിന് അർഹനാണ്.
      ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?