കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ തീരദേശ മണലിൽ നിന്നും ലഭിക്കുന്ന ആണവോർജ ധാതു
Aയുറേനിയം
Bതോറിയം
Cലിഗ്‌നൈറ്റ്
Dബിറ്റുമിനസ്
Answer:
B. തോറിയം
Read Explanation:
- കേരളത്തിൽ കാണപ്പെടുന്ന പ്രധാന ധാതുക്കൾ- ഇൽമനൈറ്റ്, മോണോ സൈറ്റ്, സിലിക്കൺ, ബോക്സൈറ്റ്, ചുണ്ണാമ്പ് കല്ല്, സിലിക്ക, സ്വർണ്ണം രത്നം, കളിമണ്ണ് etc.
- കേരളത്തിലെ തീരദേശമണലിൽ നിന്നും ഉത്പാദിപ്പിക്കുന്ന ആണവ ധാതു : തോറിയം
- കേരളത്തിൽ ഇൽമനൈറ്റ്, മോണോ സൈറ്റ്, സിലിക്കൺ എന്നിവയുടെ നിക്ഷേപം ഉള്ളത് - ചവറ - നീണ്ടകര പ്രദേശം ( കൊല്ലം )
- ഇന്ത്യയിൽ കാണപ്പെടുന്ന പ്രധാന ആണവ ധാതുക്കൾ : യുറേനിയം, തോറിയം , ഇല്മനൈറ്റ് , സിർക്കോണിയം
- ലോകത്ത് ഏറ്റവും കൂടുതൽ യുറേനിയം ഉത്പാദിപ്പിക്കുന്ന രാജ്യം കസാഖിസ്ഥാൻ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുറേനിയം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ആന്ധ്രപ്രദേശ്
- ഇന്ത്യയിൽ ആദ്യമായി യുറേനിയം ഖനി കണ്ടെത്തിയത് ജാദുഗുഡാ (ജാർഖണ്ഡ്)
- ആന്ധ്രപ്രദേശിലെ കടപ്പയിൽ സ്ഥിതി ചെയ്യുന്ന യൂറേനിയം ഖനി തുമിലപ്പള്ളി ഖനി
- കേരളത്തിന്റെ തീരത്ത് കണ്ടെടുത്തിട്ടുള്ള ആണവതാതുക്കൾ : തോറിയം, സിർക്കോണിയം
- ലിഗ്നൈറ്റ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം : തമിഴ്നാട് തമിഴ്നാട്ടിലെ ജയൻകൊണ്ടം ലിഗ്നൈറ്റിന്റെ പേരിൽ പ്രശസ്തo.