Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ രാജവംശാവലീചരിതം :

Aശങ്കര നാരായണീയം

Bതപതീസംവരണം

Cവാർത്തികം

Dമൂഷകവംശകാവ്യം

Answer:

D. മൂഷകവംശകാവ്യം

Read Explanation:

മൂഷകവംശ കാവ്യം

  • ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്ന ആദ്യത്തെ കേരളീയ കൃതി - മൂഷകവംശം

  • മൂഷകവംശ കാവ്യം രചിക്കപ്പെട്ട കാലഘട്ടം - പതിനൊന്നാം നൂറ്റാണ്ട്

  • ഏതാണ്ട് ആറാം നൂറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടു വരെ കോലത്തുനാട് ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ രാമഘടൻ മുതൽ ശ്രീകണ്ഠൻ വരെയുള്ള നൂറ്റിപ്പത്തൊൻപതോളം രാജാക്കന്മാരുടെ ഭരണകാലമാണ് മൂഷക വംശകാവ്യത്തിൽ വിവരിക്കുന്നത്.

  • കണ്ണൂർ ജില്ലയിലെ ഏഴിമലയിലെ മൂഷകവംശ പരമ്പരയെക്കുറിച്ച് സംസ്കൃതത്തിൽ രചിക്കപ്പെട്ട ഒരു അർധചരിത്ര ദിനവൃത്താന്തമാണ് 15 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന മൂഷകവംശ കാവ്യം.

  • ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ചരിത്രപരമായ ദിന വൃത്താന്തമെന്ന് പറയപ്പെടുന്ന കൽഹണന്റെ രാജ തരംഗിണിക്കും ഒരു നൂറ്റാണ്ട് മുമ്പാണ് ഇത് എഴുതപ്പെട്ടത്

  • കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ രാജവംശാവലീചരിതം - മൂഷകവംശകാവ്യം

  • മൂഷകവംശ കാവ്യം രചിച്ചത് - അതുലൻ

  • അതുലൻ ഏത് രാജാവിന്റെ കൊട്ടാരം കവിയായിരുന്നു - ശ്രീകണ്ഠൻ


Related Questions:

'ആയ' രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നത്:

താഴെപ്പറയുന്നവയിൽ മൂഷകവംശ മഹാകാവ്യവുമായി ബന്ധപ്പെട്ട ശരി പ്രസ്താവനകൾ ഏതെല്ലാം ?

i. ഈ കൃതി 11-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടു.

ii. ശ്രീകണ്ഠൻ എന്ന രാജാവിൻ്റെ കാലത്താണ് രചിക്കപ്പെട്ടത്.

iii. അതുലൻ എന്ന കവിയാണ് രചയിതാവ്.

iv. രാജതരംഗിണി എന്ന ഗ്രന്ഥം രചിക്കുന്നതിനു മുമ്പ് രചിക്കപ്പെട്ടതാണ് ഈ കൃതി.

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. A.D. 769 -ൽ ശങ്കരനാരായണൻ രചിച്ച ഗ്രന്ഥമാണ് 'ശങ്കര നാരായണീയം'
  2. സ്ഥാണുരവിയുടെ 25-ാം ഭരണവർഷത്തിലാണ് ശങ്കരനാരായണീയം എഴുതിയത്.
  3. ഭാസ്കരാചാര്യരുടെ ലഘുഭാസ്കരീയം എന്ന ഗ്രന്ഥത്തിന് ശങ്കരനാരായണൻ രചിച്ച വ്യാഖ്യാനമാണ് ശങ്കരനാരായണീയം എന്നറിയപ്പെടുന്നത്.
    ജൂതന്മാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘങ്ങളായിരുന്നു _____ .
    താഴെ നൽകിയിട്ടുള്ള സംഭവങ്ങളിൽ തെറ്റായത്