Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്കർത്താക്കളിൽ ഒരാളായിരുന്ന വൈകുണ്ഠസ്വാമികളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?

  1. ബ്രിട്ടിഷ് ഭരണത്തെ "വെൺനീച ഭരണം" എന്ന് വിളിച്ചു
  2. "സമപന്തി ഭോജനം" സംഘടിപ്പിച്ചു
  3. "മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി" എന്ന് പ്രഖ്യാപിച്ചു
  4. സമത്വ സമാജം" എന്ന സംഘടന സ്ഥാപിച്ചു

    A4 മാത്രം

    Bഎല്ലാം

    C3 മാത്രം

    D2, 4

    Answer:

    C. 3 മാത്രം

    Read Explanation:

    വൈകുണ്ഠസ്വാമികൾ:

    • ജനനം : 1809, മാർച്ച് 12
    • ജന്മ സ്ഥലം : സ്വാമിതോപ്പ്, നാഗർകോവിൽ, കന്യാകുമാരി. 
    • പിതാവ് : പൊന്നു നാടാർ
    • മാതാവ് : വെയിലാളമ്മ 
    • ഭാര്യ : തീരുമാലമ്മാൾ
    • അന്തരിച്ച വർഷം : 1851, ജൂൺ 3
    • മേൽജാതിക്കാരുടെ എതിർപ്പിനെത്തുടർന്ന് മുടി ചൂടും പെരുമാൾ എന്ന പേര് സ്വീകരിക്കാൻ കഴിയാതെ  “മുത്തുകുട്ടി” എന്നാക്കി മാറ്റേണ്ടി വന്ന സാമൂഹ്യ പരിഷ്കർത്താവ്
    • മഹാ വിഷ്ണുവിന്റെ അവതാരമാണെന്ന് സ്വയം വിശേഷിപ്പിച്ച നവോത്ഥാന നായകൻ 
    • “കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ ആദ്യത്തെ ആൾ” എന്നറിയപ്പെടുന്നു 
    • കുട്ടിക്കാലത്ത് വൈകുണ്ഠസ്വാമികളെ സ്വാധീനിച്ച ഗ്രന്ഥം : തിരുകുറൽ. 
    • “കേരള നവോത്ഥാനത്തിന്റെ വഴികാട്ടി” എന്നറിയപ്പെടുന്നു
    • 'സമ പന്തിഭോജനം' ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് 
    • ചാന്നാർ ലഹളയുടെ ബൗദ്ധിക നേതാവ്
    • ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹ്യ പരിഷ്കർത്താവ്(1851) 
    • ഇദ്ദേഹം  തിരുവിതാംകൂറിലെ രാജാവിനെ “അനന്തപുരിയിലെ നീചൻ” എന്ന് വിശേഷിപ്പിക്കുകയുണ്ടായി 
    • തിരുവിതാംകൂറിലെ ബ്രിട്ടീഷ് ഭരണത്തെ "വെൺനീച ഭരണം" എന്നും  വിശേഷിപ്പിച്ചു 

    സമത്വ സമാജം:

    • കേരളത്തിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം : സമത്വ സമാജം. 
    • സ്ഥാപകൻ  : വൈകുണ്ഠ സ്വാമികൾ.
    • സ്ഥാപിച്ച സ്ഥലം : ശുചീന്ദ്രം, തമിഴ്നാട്. 
    • സ്ഥാപിച്ച വർഷം : 1836

    NB : "മനുഷ്യത്വമാണ് മനുഷ്യൻ്റെ ജാതി" എന്ന് പ്രഖ്യാപിച്ചത് : ശ്രീ നാരായണ ഗുരു 


    Related Questions:

    Where was Vaikunta Swamikal born?
    വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?
    പ്രത്യക്ഷ രക്ഷാ സഭയുടെ സ്ഥാപകൻ:
    സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനികളും ആരുടെ രചനയാണ്?
    Among the works of Kumaran Ashan given below, which was published first?