App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടാണ് ജനഹിത പരിശോധന നടത്തിയത് ?

Aവൈക്കം ക്ഷേത്രം

Bഗുരുവായൂർ ക്ഷേത്രം

Cപാലിയം ക്ഷേത്രം

Dശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം

Answer:

B. ഗുരുവായൂർ ക്ഷേത്രം

Read Explanation:

ഗുരുവായൂർ സത്യാഗ്രഹം 

  • ജനഹിത പരിശോധന നടത്തിയ ക്ഷേത്രപ്രവേശനം - ഗുരുവായൂർ ക്ഷേത്രപ്രവേശനം 
  • സത്യാഗ്രഹം ആരംഭിച്ചത് - 1931 നവംബർ 1 
  • ലക്ഷ്യം - എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം സാധ്യമാക്കുക 
  • നേതൃത്വം നൽകിയ പ്രസ്ഥാനം - കെ. പി. സി . സി ( കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി )
  • പ്രധാന നേതാവ് - കെ . കേളപ്പൻ 
  • വോളന്റിയർ ക്യാപ്റ്റൻ  - എ . കെ . ഗോപാലൻ 
  • സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് - മന്നത്ത് പത്മനാഭൻ 
  • സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം അനുഷ്ഠിച്ച വ്യക്തി - കെ . കേളപ്പൻ ( 1932 സെപ്തംബർ 21 )
  • ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നിരാഹാരം അവസാനിപ്പിച്ചത് - 1932 ഒക്ടോബർ 2 
  • ക്ഷേത്ര പ്രവേശന ക്യാമ്പയിനിന്റെ ക്യാപ്റ്റൻ - സുബ്രഹ്മണ്യൻ തിരുമുമ്പ് 
  • ക്ഷേത്രത്തിൽ മണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ - പി . കൃഷ്ണപിള്ള 

Related Questions:

സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീരനായകന്മാരായ ആദിവാസി വിഭാഗം ?
'മാറുമറയ്ക്കൽ സമരം' എന്ന പേരിൽ അറിയപ്പെട്ട പ്രക്ഷോഭം :

മലയാളിമെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. തിരുവിതാംകൂറിലെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ പരദേശികളായ തമിഴ്‌ ബ്രാഹ്മണന്‍മാരെ നിയമിച്ചിരുന്നതില്‍ അമര്‍ഷംപൂണ്ട്‌ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‌ നാട്ടുകാര്‍ സമര്‍പ്പിച്ച നിവേദനമാണ്‌ “മലയാളി മെമ്മോറിയൽ".
  2. “ തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌ " എന്ന ആശയത്തിന്റെ ഉപജ്ഞാതാവായ ബാരിസ്റ്റര്‍ ജി.പി.പിള്ളയും, കെ.പി.ശങ്കരമേനോന്‍, സി.വി.രാമന്‍പിള്ള എന്നിവരുമാണ്‌ ഇതിനു മുന്‍കൈയെടുത്തത്‌.
  3. 1791 ജനുവരിയില്‍ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമര്‍പ്പിച്ച ഹര്‍ജിയില്‍ നാനാജാതിമതസ്ഥരായ 10028 പേര്‍ ഒപ്പിട്ടിരുന്നു. 
  4. തദ്ദേശീയർക്ക് നാടിൻറെ ഭരണത്തിൽ നല്ലൊരു പങ്ക് നിഷേധിക്കപ്പെടുന്നതിനെയും വിശേഷിച്ച് സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗങ്ങളിൽ നിന്ന് അവരെ മനഃപൂർവ്വമായി ഒഴിച്ച് നിർത്തുന്നതിനെതിനുമെതിരായിരുന്നു ഹർജി

    മൊറാഴ സമരവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. രണ്ടാം ലോകമഹായുദ്ധ കാലത്തെ സാധനങ്ങളുടെ അമിത വിലയ്ക്കും ബ്രിട്ടീഷ് ഗവൺമെന്റിന്റെ മർദ്ദനമുറകൾക്കുമെതിരെ നടന്ന സമരമാണ് മൊറാഴ സമരം.
    2. 1940ലാണ് മൊറാഴ സമരം ആരംഭിച്ചത്.
    3. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം വഹിച്ച കേരളത്തിലെ ആദ്യ സമരമാണ് മൊറാഴ സമരം.
    4. ഇന്നത്തെ കൊല്ലം ജില്ലയിലാണ് മൊറാഴ സമരം നടന്നത്.
      പഴശ്ശിരാജ കൊല്ലപ്പെട്ട വർഷം?