App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?

Aഇടുക്കി

Bശബരിഗിരി

Cപള്ളിവാസല്‍

Dപേപ്പാറ

Answer:

A. ഇടുക്കി

Read Explanation:

ഇടുക്കി ജലവൈദ്യുത പദ്ധതി

  • കേരളത്തിലെ ഇടുക്കി ജില്ലയിൽ പെരിയാർ നദിയിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് ഇടുക്കി അണക്കെട്ട്.

  • വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്..

  • കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനാണ് വൈദ്യുതോല്പാദനത്തിനായി നിർമ്മിച്ചിരിക്കുന്ന അണക്കെട്ടിന്റെ ഈ ഉടമസ്ഥാവകാശം.

  • ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടാണിത്.

  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണിത്

  • നിലവിൽ വന്നത് - 1976 ഫെബ്രുവരി 12

  • നിർമ്മാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം - കാനഡ

  • സ്ഥാപിത ഉല്പാദന ശേഷി - 780 മെഗാവാട്ട്

  • കുളമാവ് അണക്കെട്ട്, ചെറുതോണി അണക്കെട്ട്, ഇടുക്കി ആർച്ച് ഡാം എന്നിവ ഇതിന്റെ ഭാഗമാണ്

  • വൈദ്യുതി ഉണ്ടാക്കിയതിന് ശേഷം പവർ സ്റ്റേഷനിൽ നിന്ന് ജലം തൊടുപുഴ ആറിൽ എത്തിച്ചേരുന്നു.

  • ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് - മൂലമറ്റം ( ഇടുക്കി )


Related Questions:

നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ വൈദ്യുതനിലയം ഏത് ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയാണ് ചെങ്കുളം.

2.പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന അധിക ജലം ശേഖരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ചെങ്കുളം ജലവൈദ്യുതപദ്ധതിയിലാണ്.

കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളും അവ സ്ഥിതിചെയ്യുന്ന ജില്ലയും തന്നിരിക്കുന്നു. ശരിയല്ലാത്തത് കണ്ടെത്തുക.
ഏതു നദിയിലെ ജലമാണ് കായംകുളം പവർ പ്രോജെക്ടിൽ കൂളൻറ്റ് വാട്ടർ ആയി ഉപയോഗിക്കുന്നത് ?
കേരളത്തിൽ പുതിയ എൽപിജി ഇറക്കുമതി ടെർമിനൽ നിലവിൽ വരുന്നത് എവിടെ ?