കേരളത്തിലെ ബയോളോജിക്കൽ പാർക്ക് ?
Aഅഗസ്ത്യവനം
Bതട്ടേക്കാട്
Cചിന്നാർ
Dസൈലന്റ് വാലി
Answer:
A. അഗസ്ത്യവനം
Read Explanation:
സിദ്ധവൈദ്യത്തിന്റെ പിതാവായി കണക്കാക്കുന്ന അഗസ്ത്യമുനി ഈ പര്‍വതപ്രദേശത്ത് തപസ്സുചെയ്തിരുന്നതായാണ് ഐതിഹ്യം.ആയുര്‍വേദത്തിലും ആധുനിക ചികിത്സയിലും ഉപയോഗിക്കുന്ന ഒട്ടനവധി ഔഷധസസ്യങ്ങള്‍ ഈ പ്രദേശത്തുനിന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 3500 ച.കി.മീ. ആണ് അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിന്റെ വിസ്തീര്‍ണം. കേരളത്തിലുള്ള ചെന്തുരുണി, പേപ്പാറ, നെയ്യാര്‍, തമിഴ്നാട്ടിലെ മുണ്ടന്‍തുറൈ, കളക്കാട് വന്യജീവി സംരക്ഷണ കേന്ദ്രങ്ങളെല്ലാം ഈ പാർക്കിന്റെ പരിധിയിൽ ഉൾപെടുന്നു. ഇന്ത്യയിലെ ആദ്യത്തെ ബയോളോജിക്കൽ പാർക്കാണ് അഗസ്ത്യവനം.
