Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ മൺസൂൺ മഴയെക്കുറിച്ചുള്ള താഴെയുള്ള പ്രസ്താവനകൾ പരിഗണിക്കുക.നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1.  ഇന്ത്യയിലെ “മൺസൂണിന്റെ കവാടം എന്നാണ് കേരളത്തിന്റെ പേര്. 

  2. പാലക്കാട് വിടവ്, മഴയുടെ സ്പെഷ്യൽ പാറ്റേൺ വിതരണത്തെ സ്വാധീനിക്കുന്നു.

  3. തുലാവർഷം കേരളത്തിലെ പ്രധാന മഴക്കാലമാണ്.

A1 ഉം 2 ഉം മാത്രം

B2 ഉം 3 ഉം മാത്രം.

C1 ഉം 2 ഉം 3 ഉം

Dഒന്നുമില്ല

Answer:

A. 1 ഉം 2 ഉം മാത്രം

Read Explanation:

കേരളത്തിലെ കാലാവസ്ഥ (Kerala Climate)

  • മൺസൂണിന്റെ കവാടം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം - കേരളം 
  • തെക്കുപടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന സംസ്ഥാനം - കേരളം
  • 'മൺസൂൺ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത് - അറബി 
  • കേരളത്തിൽ ഏറ്റവുമധികം മഴ ലഭിക്കുന്നത് - തെക്കുപടിഞ്ഞാറൻ മൺസൂണിൽ നിന്ന് 
  • കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂണിനെ വിളിക്കപ്പെടുന്നത് - ഇടവപ്പാതി (കാലവർഷം)
  • കേരളത്തിൽ വടക്കുകിഴക്കൻ മൺസൂണിനെ വിളിക്കപ്പെടുന്നത് - തുലാവർഷം 
  • ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കേരളത്തിലെ പ്രദേശം - നേര്യമംഗലം (എറണാകുളം ജില്ല)
  • ഏറ്റവും കുറവ് മഴ ലഭിക്കുന്ന കേരളത്തിലെ പ്രദേശം - ചിന്നാർ (ഇടുക്കി ജില്ല)
  • കേരളത്തിലെ മഴ നിഴൽ പ്രദേശം - ചിന്നാർ 

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല ഏതാണ് ?
പാലക്കാട് ചുരത്തിന്റെ പ്രാദേശിക കാലാവസ്ഥയിലും മനുഷ്യ പ്രവർത്തനങ്ങളിലും ഉള്ള വിപുലമായ സ്വാധീനം ഏറ്റവും ഉചിതമായി വിശദീകരിക്കുന്നത് താഴെ പറയുന്നവയിൽ ഏതാണ്?

തെക്ക് - പടിഞ്ഞാറൻ മൺസൂണുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ജൂൺ മുതൽ സെപ്റ്റംബർ  വരെ കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥ
  2. തുലാവർഷം എന്നും അറിയപ്പെടുന്നു
  3. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഈ കാലയളവിലാണ് . 

    കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂണിനെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

    1. ജൂൺ മുതൽ സെപ്തംബർ വരെ മഴ ലഭിക്കുന്നു.
    2. ഇടവപ്പാതി എന്നറിയപ്പെടുന്നു.
    3. തുലാംവർഷം എന്നും അറിയപ്പെടുന്നു.
      കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം ?