Challenger App

No.1 PSC Learning App

1M+ Downloads

കേരളത്തിലെ വ്യാപാരം സുഗമമാക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടികൾ ഏവ ?

1.വ്യാപാരനിയമ ഭേദഗതി

2.ഏകീകരിച്ച നാണയ വ്യവസ്ഥ.

3.അളവ് തൂക്ക സമ്പ്രദായം

4.ഗതാഗത സൗകര്യം മെച്ചപ്പെടുത്തി

A1,2 മാത്രം.

B2,3 മാത്രം.

C3,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

D. 1,2,3,4 ഇവയെല്ലാം.

Read Explanation:

കേരളത്തിലെ വ്യാപാരം സുഗമമാക്കാൻ ബ്രിട്ടീഷുകാർ സ്വീകരിച്ച നടപടികൾ:

  • ഭരണനിയന്ത്രണം ഏറ്റെടുത്തതോടെ ബ്രിട്ടീഷുകാർ ഇവിടത്തെ ഉൽപ്പന്നങ്ങൾ ചുരുങ്ങിയ വിലയ്ക്ക് കൈക്കലാക്കുകയും അവരുടെ നാട്ടിലുണ്ടാക്കുന്ന വ്യാവസായിക ഉൽപ്പന്നങ്ങൾ ഉയർന്ന വിലയ്ക്ക് ഇവിടെ വിറ്റഴി ക്കുകയും ചെയ്തു‌.
  • ഇതോടെ സ്വയംപര്യാപ്‌തമായിരുന്ന നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥ തകർന്നു.
  • അങ്ങനെ ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ വിദേശവ്യാപാരം വൻതോതിൽ വർധിച്ചു.
  • കേരളം ലോകകമ്പോളത്തിന്റെ ഭാഗമായി മാറി.
  • വ്യാപാരം സുഗമമാക്കാൻ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും നിലനിന്നി രുന്ന വ്യാപാരനിയമങ്ങൾ തങ്ങൾക്കനുകൂലമായി ബ്രിട്ടീഷുകാർ ഭേദഗതിചെയ്തു.
  • ഏകീകരിച്ച നാണയവ്യവസ്ഥയും അളവുതൂക്കസമ്പ്രദായവും നടപ്പിലാക്കി.
  • വ്യാപാരത്തിനായി ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ റോഡുകളും പാലങ്ങളും റെയിൽപ്പാളങ്ങളും പണിതു.
  • ചരക്കുഗതാഗതം സുഗമമാക്കാൻ കൊച്ചി, കോഴിക്കോട്, ആലപ്പുഴ തുറമുഖങ്ങൾ വികസിപ്പിച്ചു.

Related Questions:

കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര് ?

കേരളത്തിന്റെ നീതിന്യായവ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ എന്തെല്ലാം?

  1. ജാതി അടിസ്ഥാനമാക്കിയുള്ള വിചാരണയും ശിക്ഷയും അവസാനിപ്പിച്ചു
  2. ഏകീകൃതമായ ശിക്ഷാവിധികള്‍ നടപ്പിലാക്കി
  3. കോടതികള്‍ സ്ഥാപിച്ചു

    ബ്രിട്ടീഷ് ആധിപത്യത്തെത്തുടർന്നുണ്ടായ കൃഷിയുടെ വാണിജ്യവല്‍ക്കരണം കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാമായിരുന്നു?

    1. കമ്പോളം ലക്ഷ്യമാക്കിയുള്ള കൃഷി ആരംഭിച്ചു.
    2. മലയോര പ്രദേശങ്ങളിൽ കാപ്പി, തേയില, ഏലം, റബ്ബർ എന്നിവ വൻകിട തോട്ടങ്ങളിലായി കൃഷി ചെയ്യാൻ തുടങ്ങി
    3. വാണിജ്യ വിളകൾക്ക് പകരം ഭക്ഷ്യ വിളകൾ കൃഷി ചെയ്യപ്പെട്ടു
    4. തോട്ടം മേഖലയുടെ വള൪ച്ച
      ഗാന്ധിജിയും അരാജകത്വവും എന്ന കൃതി ചരിച്ച കേരളീയൻ ആര് ?
      തൃശൂരിൽ വെച്ച് ഐക്യകേരള കൺവെൻഷൻ നടന്ന വർഷം ഏത് ?